തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലം മാറ്റത്തിലും സര്‍ക്കാരിന് തിരിച്ചടി.
ഐ.എ.എസ് കേഡര്‍ ചട്ടം 2014 ല്‍ ഭേദഗതി ചെയ്തതു പ്രകാരം നിയമിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ നടത്തപ്പെടുന്ന സ്ഥലം മാറ്റങ്ങളും എല്ലാ നിയമനങ്ങളും സിവില്‍ സര്‍വ്വീസ് ബോര്‍ഡിന്റെ (സി.എസ്.ബി)പരിഗണനക്കുവിടാനാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുനില്‍ തോമസ്, അഡ്മിനിസ്ട്രേറ്റീവ് മെമ്പര്‍ കെ.ഇ. ഈപ്പന് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് സെക്രട്ടറിയും സംസ്ഥാനത്തെ മുതിര്‍ന്ന രണ്ടാമത്തെ ഐ.എ.എസ് ഉദ്യോഗസ്ഥനും പേഴ്സണല്‍ ഭരണ പരിഷ്കാര സെക്രട്ടറിയുമാണ് അംഗങ്ങള്‍.
നിയമനം സി.എസ്.ബിക്കു വിടുന്നതിലുപരി ഐ.എ.എസ് കേഡര്‍ തസ്തികകളില്‍ നിയമിച്ചിരിക്കുന്ന ഐ.എം.ജി ഡയറക്ടര്‍ വിരമിച്ച ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ എന്നിവര്‍ക്കും ട്രിബ്യൂണല്‍ നോട്ടീസയക്കും. ചട്ടവിരുദ്ധമായ ഇവരുടെ നിയമനം റദ്ദ് ചെയ്യണമെന്ന് ഐ.എ.എസ് അസോസിയേഷന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.