ആലപ്പുഴ: മുന്‍ കരുനാഗപ്പള്ളി MLA ആര്‍ രാമചന്ദ്രന്‍ (72) അന്തരിച്ചു. ഉദരരോഗ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. മൃതദേഹം രാവിലെ കരുനാഗപ്പള്ളിയിലെത്തിക്കും. പാര്‍ട്ടി ഓഫീസില്‍ പൊതു ദര്‍ശനത്തിനു ശേഷം, കല്ലേലിഭാഗത്തെ വീട്ടു വളപ്പില്‍ സംസ്‌കരിക്കും.
![]() |
ആര്‍ രാമചന്ദ്രന്‍ (72) |
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതാവും കേരള നിയമസഭയിലെ അംഗവുമാണ് ആർ. രാമചന്ദ്രൻ. സി.പി.ഐ. മുൻ കൊല്ലം ജില്ലാ സെക്രട്ടറിയും പാർട്ടി സംസ്ഥാന സമിതി അംഗവുമാണ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയാണ്. 2016 മുതൽ നിയമസഭയിൽ കരുനാഗപ്പള്ളി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊല്ലം ജില്ലാ കൺവീനർ ആയിരുന്നു.
1952 ഒക്ടോബർ 15ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ കല്ലേലിഭാഗത്ത് കളത്തിൽ വീട്ടിൽ രാഘവൻ ഉണ്ണിത്താന്റെയും ഈശ്വരിയമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. വിദ്യാഭ്യാസ കാലത്ത് തന്നെ ഇടതുപക്ഷ രാഷ്ട്രിയ ആദർശങ്ങളിൽ ആകൃഷ്ടനായി. വിദ്യാഭ്യാസ കാലത്ത് എ.ഐ.എസ്.എഫ് ലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. എ ഐ എസ് എഫ് ജില്ലാ ഭാരവാഹിയും സംസ്ഥാന ജോ. സെക്രട്ടറിയുമായിരുന്നു. എ.ഐ.വൈ.എഫ് ജില്ലാ ജോ. സെക്രട്ടിയും സംസ്ഥാന കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
1978ൽ സി.പി.ഐ കരുനാഗപ്പള്ളി താലൂക്ക് കമ്മറ്റി സെക്രട്ടറിയായി 1982ൽ താലൂക്ക് കമ്മറ്റി വിഭജിച്ച് കരുനാഗപ്പള്ളി ,ചവറ മണ്ഡലം കമ്മറ്റി സെക്രട്ടറിയായി. 1991 ൽ കൊല്ലം ജില്ലാ കൗൺസിലിലേക്ക് നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ പന്മന ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2000 ൽ കരുനാഗപ്പള്ളി ഡിവിഷനിൽ നിന്നും കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുത്തു. 2004 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി.ഇതിനിടയിൽ സി.പി.ഐ ജില്ലാ കൗൺസിൽ അംഗമായി. 2006 ൽ സിഡ്കോ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 2012 ൽ സി.പി.ഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി , സംസ്ഥാന കമ്മറ്റി അംഗവുമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി യുടെ കൊല്ലം ജില്ലാ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി യിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.