പെരുമ്പാവൂരിൽ നിന്ന് കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പാലക്കാട് നിന്ന് കണ്ടെത്തിയതായി സൂചന

എറണാകുളം: പെരുമ്പാവൂരില്‍ നിന്ന് കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പാലക്കാട് നിന്ന് കണ്ടെത്തിയതായി വിവരം.

പെരുമ്പാവൂരിനടുത്ത് പാലക്കാട്ടുതാഴം ഒന്നാംമൈല്‍ സ്വദേശിനികളായ ഒൻപതാംക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.

വിവരമറിഞ്ഞ് പെരുമ്പാവൂര്‍ പോലീസ് പാലക്കാട്ടേക്ക് തിരിച്ചു. ഒരേ ക്ലാസില്‍ പഠിക്കുന്ന ഇരുപെണ്‍കുട്ടികളും സ്‌കൂള്‍ വിട്ടാല്‍ ട്യൂഷനും കഴിഞ്ഞാണ് വീട്ടില്‍ എത്താറുള്ളത്. 

എന്നാല്‍ ഇന്നലെ വൈകീട്ട് സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടികള്‍ വീട്ടിലെത്താതിരുന്നതോടെയാണ് മാതാപിതാക്കള്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസും ബന്ധുക്കളും ഊര്‍ജ്ജിതമായ അന്വേഷണം നടത്തുകയായിരുന്നു.

അതേസമയം പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടില്‍ നിന്ന് വഴക്കുപറഞ്ഞതിനാലാണ് ഇരുപെണ്‍കുട്ടികളും വീട്ടില്‍ പോകാതിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 

ഇതിനായി കൂട്ടുകാരിയെയും ഒപ്പം കൂട്ടി വീടുവിട്ടിറങ്ങുകയായിരുന്നു എന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !