അതിരുവിട്ട,അഭിഭാഷക പ്രതിഷേധം; 29 പേര്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ കേസ്,

കൊച്ചി: കോട്ടയത്തെ അഭിഭാഷക പ്രതിഷേധത്തില്‍ കടുത്ത നടപടിയുമായി ഹൈക്കോടതി. സി.ജെ.എമ്മിനെഅസഭ്യം പറഞ്ഞ് പ്രതിഷേധിച്ച അഭിഭാഷകര്‍ക്കെതിരെ ഡിവിഷന്‍ ബെഞ്ച് സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്തു.

കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റടക്കം 29 പേര്‍ക്കെതിരെയാണ് ഹൈക്കോടതി കേസ് എടുത്തത്.

അഭിഭാഷകര്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളും മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടും പരിഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പെടെ 29 പേര്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്തത്. 

അഭിഭാഷകര്‍ മജിസ്‌ട്രേറ്റിനെ അസഭ്യം പറഞ്ഞു, കോടതി നടപടികള്‍ തടസപ്പെടുത്തിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

അഭിഭാഷകരുടെ നടപടി നീതിന്യായ വ്യവസ്ഥക്ക് അവമതിപ്പുണ്ടാക്കിയെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. പ്രതിഷേധ പ്രകടനത്തിനിടെ അസഭ്യം പറഞ്ഞ അഭിഭാഷകര്‍ കോടതി നടപടികള്‍ 8 മിനിറ്റോളം തടസപ്പെടുത്തിയതായാണ് മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്. 

തട്ടിപ്പ് കേസിലെ പ്രതിയെ രക്ഷിക്കുന്നതിനായി കോട്ടയത്തെ മുതിര്‍ന്ന അഭിഭാഷകനായ കെ.പി നവാബ് വ്യാജരേഖകള്‍ ഹാജരാക്കിയെന്ന് മജിസ്‌ട്രേറ്റ് കണ്ടെത്തിയിരുന്നു. 

വിഷയത്തില്‍ അഭിഭാഷകനെതിരെ കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കി. ഇതിനെതിരെയാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍ ബാര്‍ കൗണ്‍സിലും അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !