കേരള വർമയിൽ എസ്എഫ്ഐക്ക് തിരിച്ചടി; വിജയം റദ്ദാക്കി! റീകൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവ്,,

കൊച്ചി: കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് തിരിച്ചടി. എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥി കെ എസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി.

വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെഎസ് യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടന്‍റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. 

മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വോട്ടെണ്ണാൻ ജസ്റ്റിസ് ടി ആർ രവി ഉത്തരവിട്ടു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി എസ് ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തി. 

ശ്രീക്കുട്ടൻ 896 വോട്ടും എസ്എഫ്ഐയിലെ അനിരുദ്ധൻ 895 വോട്ടും നേടിയെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിങ് തുടങ്ങിയെങ്കിലും രണ്ടു തവണ കോളജിൽ വൈദ്യുതി തടസ്സപ്പെട്ടു.  

ഒടുവിൽ റീ കൗണ്ടിങ്ങിലൂടെ എസ്എഫ്ഐ സ്ഥാനാർത്ഥി 11 വോട്ടുകൾക്കു വിജയിച്ചതായി രാത്രി വൈകി പ്രഖ്യാപനമുണ്ടായി. ഇതിനെതിരെയാണ് ശ്രീക്കുട്ടൻ കോടതിയെ സമീപിച്ചത്. 

35 വർഷത്തിന് ശേഷമാണ് തൃശ്ശൂർ കേരള വർമ കോളജിൽ കെ എസ് യു ചെയർമാൻ സ്ഥാനത്തേക്ക് വിജയിക്കുന്നത്. തൊട്ടു പിന്നാലെ റീ കൗണ്ടിങ്ങിലൂടെ കെ എസ് യു പരാജയപ്പെട്ടു. 

റീ കൗണ്ടിങ് നടത്തിയപ്പോൾ ആദ്യ ഘട്ടത്തിൽ അസാധുവാക്കിയ വോട്ടുകൾ കൂടി എണ്ണിയെന്നും അങ്ങനെയാണ് എസ്എഫ്ഐ സ്ഥാനാർത്ഥി വിജയിച്ചതെന്നുമാണ് ശ്രീക്കുട്ടൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !