ഡൽഹി: വായുമലിനീകരണം ഡൽഹിയിൽ രൂക്ഷം. 93 ശതമാനവും കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് പഞ്ചാബിൽ" രൂക്ഷ വിമർശനവുമായി കേന്ദ്രം ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രം.വയല്‍ അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഞ്ചാബിന് 1,531 കോടിയും ഹരിയാനയ്ക്ക് 1,006 കോടിയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വൈക്കോല്‍ കത്തിക്കുന്നതില്‍ 93 ശതമാനവും പഞ്ചാബിലാണ്.
സർക്കാരിൻ്റേത് ക്രിമിനൽ പരാജയമെന്ന് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിമർശിച്ചു. 93 ശതമാനവും കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് പഞ്ചാബിലാണ്. സുപ്രീം കോടതിയെ നിലപാടറിയിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. അതേ സമയം സംഭവത്തിൽ നിസഹായതയറിയിച്ച് പഞ്ചാബ് രംഗത്തെത്തി. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് പൂർണ്ണമായി ഒഴിവാക്കണം. ഈ മലിനീകർണം തടയാനാവുന്നില്ലെന്ന് പഞ്ചാബ് സർക്കാർ വ്യക്തമാക്കി.
മലിനീകരണ നിയന്ത്രണ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം കാബിനറ്റ് സെക്രട്ടറി ഇന്നലെ സംസ്ഥാനങ്ങളുടെ അടിയന്തരം യോഗം വിളിച്ചിരുന്നു. ഒറ്റ ഇരട്ട അക്ക വാഹനനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലൂടെ മലിനീകരണവും ഇന്ധന ഉപഭോഗവും കുറയ്ക്കാന്‍ സാധിക്കുന്നുവെന്ന പഠനറിപ്പോര്‍ട്ട് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിച്ചു. വൈക്കോല്‍ കത്തിക്കുന്നത് പൂര്‍ണമായി തടയുമെന്നും തീരുമാനം നടപ്പിലാവുന്നുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റുമാരും പൊലീസ് മേധാവിമാരും ഉറപ്പാക്കണമെന്നും യോഗത്തില്‍ തീരുമാനമെടുത്തു.
വായുമലിനീകരണം നിയന്ത്രിക്കുന്നതില്‍ ഒറ്റ,ഇരട്ട അക്ക വാഹനനിയന്ത്രണം ഗുണകരമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കാണ്‍പുര്‍ െഎെഎടിയുടെ സാഹയത്തോടെ കൃത്രിമമഴ പെയ്യിക്കുന്നതിന്‍റെ ആദ്യഘട്ടം ഈ മാസം 20ന് നടപ്പാക്കാനാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ ആലോചന. ശ്വാസംമുട്ടി വലഞ്ഞ ഡല്‍ഹിക്ക് അതിനിടെ, നേരിയ ആശ്വാസമായി മഴ ലഭിച്ചു. എങ്കിലും വായുനിലവാരം ഗുരുതര വിഭാഗത്തില്‍ തന്നെയാണ് തുടരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.