ന്യൂഡൽഹി: നവംബര്‍ ഏഴിന് ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് നാവികരുമായി ഔദ്യോഗികമായി ബന്ധപ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഈ വിഷയത്തില്‍ ഖത്തര്‍ അധികൃതരുമായി ബന്ധപ്പെട്ടതായും അപ്പീല്‍ ഫയല്‍ ചെയ്തതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
നവംബർ 7 ന് ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് കോൺസുലാർ പ്രവേശനം ലഭിച്ചു. ഖത്തർ അധികാരികളുമായി ഇക്കാര്യത്തിൽ ഇടപഴകുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു. നാവികസേനാംഗങ്ങൾക്ക് എല്ലാ നിയമപരവും കോൺസുലർ പിന്തുണയും നൽകുന്നത് തുടരുമെന്ന് MEA അറിയിച്ചു.
2022 ൽ ഖത്തറിലെ ഒരു പ്രതിരോധ സേവന ദാതാവിന്റെ കമ്പനിയിൽ ജോലി ചെയ്ത് വിരമിച്ച എട്ട് ഇന്ത്യൻ നേവി ഉദ്യോഗസ്ഥരെ അധികൃതർ കസ്റ്റഡിയിലെടുത്തു. അന്നുമുതൽ, എട്ട് പേരുടെ കുടുംബങ്ങൾക്ക് തടങ്കലിൽ വച്ചതിന്റെ കാരണം ഖത്തർ അധികൃതർ വ്യക്തമാക്കാതെ ഇവരെ ഏകാന്ത തടവിൽ പാർപ്പിച്ചു. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരായിരുന്നു കഴിഞ്ഞ മാസം ഖത്തറിലെ കോടതി വധശിക്ഷ വിധിച്ച ഇന്ത്യന്‍ നാവികര്‍.
കുറ്റകൃത്യത്തിന്റെയും കേസിന്റെയും വിശദാംശങ്ങൾ ഖത്തർ പരസ്യമാക്കിയിട്ടില്ല. വിധിയിൽ ഞെട്ടൽ പ്രകടിപ്പിക്കുകയും സർക്കാർ നിയമപരമായ എല്ലാ സാധ്യതകളും ആരായുകയാണെന്ന് എംഇഎ നേരത്തെ പറഞ്ഞിരുന്നു. മുൻ നാവികസേനാ ഓഫീസർമാരെല്ലാം ഇന്ത്യൻ നാവികസേനയിൽ 20 വർഷത്തോളം "കളങ്കമില്ലാത്ത സര്‍വീസ്" ഉള്ളവരാണെന്നും ഇൻസ്ട്രക്ടർമാരുടേതുൾപ്പെടെ സുപ്രധാന പദവികൾ വഹിച്ചവരുമാണ് എന്ന് ഇവരെ പരിചയമുള്ളവർ നേരത്തെ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.