ലഖ്നൗ: ലോകകപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡിസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് അഫ്ഗാനിസ്താന്. നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 31.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അഫ്ഗാന് മറികടന്നു. ഈ ലോകകപ്പില്‍ അഫ്ഗാന്റെ നാലാം ജയമാണിത്.
ഇതോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി ടീം അഞ്ചാം സ്ഥാനത്തെത്തി. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം ന്യൂസീലന്‍ഡിന് പിന്നിലാണ് അഫ്ഗാന്. സെമി പ്രതീക്ഷ നിലനിര്‍ത്താനും ടീമിനായി.റഹ്മത്ത് ഷാ, ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ജയം എളുപ്പമാക്കിയത്. റഹ്മാനുള്ള ഗുര്‍ബാസ് (10), ഇബ്രാഹിം സദ്രാന് (20) എന്നിവരെ നഷ്ടമായ ശേഷമായിരുന്നു റഹ്മത്ത് ഷാ - ഷാഹിദി കൂട്ടുകെട്ട് ടീമിന്റെ ജയമുറപ്പിച്ചത്.
മൂന്നാം വിക്കറ്റില്‍ 74 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. 54 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ഷാ പുറത്തായെങ്കിലും അസ്മത്തുള്ള ഒമര്‍സായിയെ കൂട്ടുപിടിച്ച് ഷാഹിദി ടീമിനെ വിജത്തിലെത്തിച്ചു.
64 പന്തില്‍ നിന്ന് 56 റണ്‍സുമായി പുറത്താകാതെ നിന്ന ഷാഹിദിയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഒമര്‍സായ് 28 പന്തില്‍ നിന്ന് 31 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.താരത്തിന്റെ സംഭാവന.
പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സ്കോട്ട് എഡ്വാര്‍ഡ്സിനെ (0) ആദ്യപന്തില്‍ തന്നെ വിക്കറ്റ് കീപ്പര്‍ ഇക്രാം അലിഖില്‍ റണ്ണൗട്ടാക്കി. തുടര്‍ന്ന് (ബാസ് ഡെ ലീഡ (3), സാഖ്വിബ് സുല്‍ഫിഖര്‍ (3), ലോഗന് വാന്‍ ബീക് (2) എന്നിവരും വന്നപോലെ മടങ്ങി.
പിന്നാലെ 86 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത് ഡച്ച് ടീമിന്റെ ടോപ് സ്കോററായ സൈബ്രാന്‍ഡ് ഏംഗല്‍ബ്രെക്റ്റും റണ്ണൗട്ടായതോടെ 200 കടക്കുക എന്ന നെതര്‍ലന്‍ഡ്സിന്റെ പ്രതീക്ഷയറ്റു. അഫ്ഗാന് വേണ്ടി മുഹമ്മദ് നബി മൂന്ന് വിക്കറ്റ് വീഴ്ത്തി. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.