തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി. നിരവധി ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും അധിക ചുമതലയും നൽകിക്കൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച പുറത്തുവന്നു.
വി.ഐ.പി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണർ ജി. ജയ്‌ദേവിന് സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയന്റെ അധിക ചുമതല നൽകി. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി നിയമിച്ചു.പകരം, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറാണ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ. പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായിരുന്ന കിരൺ നാരായണനാണ് തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി.
അസിസ്റ്റന്റ് ഐ.ജി നവനീത് ശർമയാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി. മലപ്പുറം എസ്.പി സുജിത്ത് ദാസിനെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് പൊലീസ് സൂപ്രണ്ടായി മാറ്റിനിയമിച്ചു.
കൊച്ചി സിറ്റി ഡി.സി.പി എസ് ശശിധരനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. ഇടുക്കി പൊലീസ് മേധാവി വി.യു കുര്യാക്കോസിന് പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലായി നിയമനം നൽകി.
കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി സുനിൽ എം.എല്ലിനെ തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി മാറ്റി നിയമിച്ചു. കാസർകോട് എസ്.പി വൈഭവ് സക്സേന എറണാകുളം റൂറൽ എസ്.പിയാകും.
തിരുവനന്തപുരം റൂറൽ എസ്.പി ഡി.ശിൽപയാകും കോഴിക്കോട് റൂറൽ പൊലീസ് മേധാവി. തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് പി. ബിജോയിയെ കാസർകോട് എസ്.പിയായി മാറ്റി നിയമിച്ചു.
ക്രൈംബ്രാഞ്ച് എറണാകുളം പൊലീസ് സൂപ്രണ്ട് കെ.എം.സാബു മാത്യു കൊല്ലം റൂറൽ പൊലീസ് മേധാവിയാകും. എറണാകുളം വിജിലൻസ് ആൻഡ് കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ പൊലീസ് സൂപ്രണ്ട് കെ.എസ് സുദർശനന് കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണറായിട്ടാണ് നിയമനം.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയെ ഐ.ആർ.ബി കമൻഡാന്റ് ആയി മാറ്റിനിയമിച്ചു.കോഴിക്കോട് സിറ്റി ഡി.സി.പി കെ.ഇ.ബൈജുവിന് റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സസ് ബറ്റാലിയൻ കമാൻഡന്റായി നിയമനം നൽകി. കെ.എ.പി നാലാം ബറ്റാലിയൻ കമാന്റന്റ് വിഷ്ണു പ്രദീപ് ടി.കെയെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയാക്കി മാറ്റി നിയമിച്ചു.
റാപിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് ബറ്റാലിയൻ കമൻഡാന്റ് അനൂജ് പലിവാളിനെ കോഴിക്കോട് സിറ്റി ഡി.സി.പിയായും നിയമിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.