കോട്ടയം: മെഡിക്കൽ കോളേജിൽ വിജയകരമായി വീണ്ടും ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കി. സുരേഷിന്റെ ഹൃദയം ഇനി ഫാദർ ജോസഫിൽ തുടിക്കും.
തിരുവനന്തപുരം കാരോട്ടുകോണം സുരേഷ് ഭവനിൽ അർജുനന്റെയും ലളിതയുടെയും മകൻ സുരേഷിന്റെ (37)ഹൃദയമാണ് ഫാദർ ജോസഫ് സെബാസ്റ്റ്യന്(39) നൽകിയത്. കോട്ടയം മെഡിക്കൽ കോളേജിലെ ഒമ്പതാം ഹൃദയമാറ്റ ശസ്ത്രക്രിയയാണ് ഇത്.കോട്ടയം എസ് എച്ച് മൗണ്ട് സെന്റ് ജോസഫ് കപൂച്ചിൻ സഭയിലെ പുരോഹിതനാണ് കാവാലം സ്വദേശിയായ ഫാദർ ജോസഫ്. ഹൃദ്രോഗ വിഭാഗം മേധാവി ഡോക്ടർ പി കെ ജയകുമാറിന്റെ ചികിത്സയിലായിരുന്നു
ഈ മാസം രണ്ടാം തീയതി ആനയറയിലെ കെട്ടിടനിർമാണ ജോലിക്കിടെ പരിക്കേറ്റ് ചികിത്സയിരിക്കവെയാണ് സുരേഷ് മരിച്ചത്. ഇരുനില കെട്ടിടം പ്ലാസ്റ്റർ ചെയ്യുന്നതിനിടെ കാൽവഴുതി വീണ് അബോധാവസ്ഥയിൽ ആയ സുരേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുകയായിരുന്നു.
ഞായറാഴ്ച രാവിലെ മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കൾ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിക്കുകയായിരുന്നു. ഭാര്യ മഞ്ജു മക്കൾ കാശിനാഥ്, ദർശിക്നാഥ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.