31-ാമത് മീനച്ചിൽ ഹിന്ദു മഹാ സംഗമം സ്വാഗത സംഘം രൂപീകരിച്ചു.

കോട്ടയം : പാലായിൽ നടന്നു വരുന്ന മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം 31-ാം വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുള്ള സ്വാഗത സംഘ രൂപീകരണം അരുണാപുരം ശ്രീരാമകൃഷണാശ്രമത്തിൽ വച്ച് നടന്നു.

മഠാധിപതി വീത സംഗാനന്ദജി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തിയ യോഗത്തിൽ സംഗമം രക്ഷാധികാരി Dr. N K മഹാദേവൻ അദ്ധ്യക്ഷത വഹിച്ചു.

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സംഘടനാ സെക്രട്ടറി റ്റി. യു. മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ചു. സമ്മേളനത്തിൽ അഡ്വ. രാജേഷ് പല്ലാട്ട് പ്രസംഗിച്ചു. കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്ക് ട്രഷറർ റെജി കുന്ന നാംകുഴി അവതരിപ്പിച്ചു.

2024 ജനുവരി 12 ന് ആരംഭിക്കുന്ന സംഗമം രാമക്ഷേത്ര നിർമ്മാണത്തിന്റെ പവിത്ര ശോഭയിലും ഭക്തിയിലും ആത്മാഭിമാനത്തിലുമാണെന്നും കർസേവകരെ ആദരിക്കുന്നതുൾപ്പെടെ എല്ലാ മേഖലയേയും സ്പർശിക്കുന്ന സംഗമം സാധ്യമാക്കുന്നതിന് ഉതകുന്ന സ്വാഗത സംഘം അഡ്വ. രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനായും,
ഡോ. P. C ജയകൃഷ്ണൻ ജനറൽ കൺവീനർ, ജനറൽ സെക്രട്ടറി മാരായി പ്രവീൺ ഹരിദാസ് , C K അശോക് കുമാർ അഡ്വ. ജി അനീഷ് എന്നിവരുടെ നേതൃത്വത്തിൽ 75 അംഗ കമ്മറ്റി രൂപീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !