കോട്ടയം : പാലായിൽ നടന്നു വരുന്ന മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം 31-ാം വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുള്ള സ്വാഗത സംഘ രൂപീകരണം അരുണാപുരം ശ്രീരാമകൃഷണാശ്രമത്തിൽ വച്ച് നടന്നു.
മഠാധിപതി വീത സംഗാനന്ദജി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തിയ യോഗത്തിൽ സംഗമം രക്ഷാധികാരി Dr. N K മഹാദേവൻ അദ്ധ്യക്ഷത വഹിച്ചു.കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സംഘടനാ സെക്രട്ടറി റ്റി. യു. മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ചു. സമ്മേളനത്തിൽ അഡ്വ. രാജേഷ് പല്ലാട്ട് പ്രസംഗിച്ചു. കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്ക് ട്രഷറർ റെജി കുന്ന നാംകുഴി അവതരിപ്പിച്ചു.
2024 ജനുവരി 12 ന് ആരംഭിക്കുന്ന സംഗമം രാമക്ഷേത്ര നിർമ്മാണത്തിന്റെ പവിത്ര ശോഭയിലും ഭക്തിയിലും ആത്മാഭിമാനത്തിലുമാണെന്നും കർസേവകരെ ആദരിക്കുന്നതുൾപ്പെടെ എല്ലാ മേഖലയേയും സ്പർശിക്കുന്ന സംഗമം സാധ്യമാക്കുന്നതിന് ഉതകുന്ന സ്വാഗത സംഘം അഡ്വ. രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനായും,ഡോ. P. C ജയകൃഷ്ണൻ ജനറൽ കൺവീനർ, ജനറൽ സെക്രട്ടറി മാരായി പ്രവീൺ ഹരിദാസ് , C K അശോക് കുമാർ അഡ്വ. ജി അനീഷ് എന്നിവരുടെ നേതൃത്വത്തിൽ 75 അംഗ കമ്മറ്റി രൂപീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.