ഇടുക്കിയിൽ ഭർത്താവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഭാര്യ തമിഴ്നാട് പോലീസിന്റെ പിടിയിൽ

ഇടുക്കി: ഉടുമ്പൻചോല സ്വദേശിയായ ഗൃഹനാഥന്റെ മരണത്തിൽ ഭാര്യയെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പൻചോല സ്വദേശി രമേശിന്റെ മരണത്തിലാണ് ഭാര്യ കൃഷ്ണവേണിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഗൃഹനാഥനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടുമ്പൻചോല സ്വദേശിയായ രമേശിനെ തമിഴ്നാട് ബോഡി നയിക്കുന്നൂരിലുള്ള വീട്ടിൽ കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മൃതദേഹത്തിലെ പാടുകൾ സംശയം ജനിപ്പിച്ചതോടെ പോസ്റ്റ്മോർട്ടം നടപടികളിലേക്ക് കടന്നു. 

തുടർന്ന് ഭാര്യ കൃഷ്ണവേണിയെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽ നിന്നാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ദീപാവലിക്കാണ് ഉടുംമ്പൻചോലയിൽ നിന്നും ജീവനഗർ പ്രദേശത്തുള്ള വീട്ടിലേക്ക് രമേശും കൃഷ്ണവേണിയും പോയത്. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ പറഞ്ഞു തർക്കം ഉണ്ടായി.

തുടർന്നുണ്ടായ കയ്യാങ്കളിയിൽ നിലത്ത് വീണ രമേശിനെ കൃഷ്ണവേണി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃഷ്ണയുടെ അറസ്റ്റ് ബോഡി നായ്ക്കന്നൂർ പോലീസ് രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !