കോട്ടയം:പാലായിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ നിന്നും മാനേജരെ കബളിപ്പിച്ച് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബീഹാർ സ്വദേശികളെ പാലാ പോലീസ് പിടികൂടി.
പാറ്റ്ന അനിസാബാദിൽ മഹേന്ദ്ര സിങ്ങ് മകൻ നിഹാൽ കുമാർ (20) ബീഹാർ പാറ്റ്ന അനിസാബാദ് എൽ. ബി. എസ്.പാത്ത് പാഹാർപൂർ ഭാഗത്ത് പപ്പുകുമാർ മകൻ സഹിൽ കുമാർ (19 ) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ജനുവരി മാസത്തിൽ വ്യാപാര സ്ഥാപനത്തിന്റെ ഉടമയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈൽ നിർമ്മിച്ച് മാനേജരെ കബളിപ്പിച്ചാണ് പ്രതികൾ പണം തട്ടിയതെന്ന് പോലീസ് അറിയിച്ചു.
ഉത്തർ പ്രദേശ് സ്വദേശികളായ മറ്റ് അഞ്ചു പ്രതികളെ നേരത്തെ പാലാ സിഐ തോംസന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. തുടർന്ന് ബീഹാർ സ്വദേശികളായ രണ്ട് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്ത് ഇന്നലെ പാലായിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശത്തിൽ പാലാ DYSP AJ തോമസിന്റെ നേതൃത്വത്തത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
പാലാ SHO കെ.പി ടോംസണ്‍ രാമപുരം സബ്ബ് ഇൻസ്പെക്ടർ മനോജ്, പോലീസ് ഉദ്യോഗസ്ഥരായ സന്തോഷ്, ജിനു ആർ നാഥ്, സൈബർ പോലീസ് ഉദ്യാഗസ്ഥനായ രാഹുൽ തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.