സംസ്ഥാനത്ത് പരക്കെ മഴ; പത്തനംതിട്ടയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

കോട്ടയം : സംസ്ഥാനത്ത് പരക്കെ മഴ. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴയാണ്.


പമ്പാനദിയിലും കക്കാട്ടാറിലും ജലനിരപ്പുയരുന്നു. നദീതീരത്തുള്ളവര്‍ക്കും ശബരിമല തീര്‍ഥാടനപാതയിലും മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മറ്റ് ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട്. ഇടുക്കിയില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ പെയ്തു. കാസര്‍കോട്, കണ്ണൂര്‍ ഒഴികെയുളള ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.

കടലാക്രമണ മുന്നറിയിപ്പുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ മുക്കുഴിയില്‍ അംഗന്‍വാടിയില്‍ വെള്ളംകയറി.

അരുവിക്കച്ചാലിലേയ്ക്കുള്ള ചപ്പാത്തില്‍ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. തമിഴ്നാടിനു മുകളിലും കേരളത്തിന് സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് മഴ ശക്തമായത്.

ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ചവരെ മഴ തുടരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !