അബിഗേൽ സാറാ റജിയെ തട്ടിക്കൊണ്ടുപോയ കാർ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു.

കൊല്ലം: അബിഗേൽ സാറാ റജിയെ തട്ടിക്കൊണ്ടുപോയ കാർ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു.

കുട്ടിയുടെ വീടിന് നൂറുമീറ്റർ അകലെനിന്നാണ് തട്ടിക്കൊണ്ടുപോയത്. ഈഭാഗത്ത് കാർ രണ്ടുമൂന്നുദിവസമായി കണ്ടിരുന്നതായി അയൽവാസികൾ പറയുന്നു.

വീട്ടിൽനിന്ന് അഞ്ഞൂറുമീറ്റർ അകലെയാണ് അഭികേലും സഹോദരനും ട്യൂഷനു പോകുന്നത്. ദിവസവും ഇരുവരും ഒരുമിച്ചാണ് പോകുന്നത്. തിങ്കളാഴ്ച വൈകുന്നേരം ട്യൂഷനു പോകാൻ മുത്തശ്ശി വീടിന്റെ ഗേറ്റിനു പുറത്തുവരെ എത്തി.

മുത്തശ്ശിക്ക്‌ കാലിനു സുഖമില്ലാത്തതിനാൽ വരേണ്ടെന്നു പറഞ്ഞാണ് ഇവർ പോയത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽതന്നെ മൂത്തകുട്ടിയുടെ നിലവിളി അയൽവാസികൾ കേട്ടു.

അയൽവാസിയായ ഷഹനാസ് വണ്ടിയുടെ പിന്നാലെ പോയെങ്കിലും വേഗത്തിൽ പോയ കാറിനെ പിന്തുടരാൻ കഴിഞ്ഞില്ല. വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ അയൽവാസി ഷാജഹാൻ ഉടൻതന്നെ പൂയപ്പള്ളി പോലീസിൽ അറിയിച്ചു. വാഹനത്തിലുണ്ടായിരുന്നവർ കുട്ടികളുടെ അച്ഛന്റെ പേരെടുത്തുപറഞ്ഞ് മകനല്ലേയെന്നു ചോദിച്ചിരുന്നു.

എന്നാൽ കുട്ടികളുടെ മാതാപിതാക്കൾക്ക് ശത്രുക്കൾ ആരുമില്ലെന്നാണ് അയൽവാസികൾ പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !