ഡബ്ലിൻ :അയർലണ്ടിൽ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ഏതാനും ദിവസം മുൻപ് മുതൽ തണുത്ത കാലാവസ്ഥ ആരംഭിച്ചതായും Met Éireann അറിയിച്ചു. താപനില 1C വരെയാകുകയും, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞും അനുഭവപ്പെട്ടു.ഈ കാലാവസ്ഥ അടുത്ത ആഴ്ച വരെ നീണ്ടുനിൽക്കും. ഇന്ന് വൈകുന്നേരത്തോടെ കിഴക്കൻ കൗണ്ടികളിൽ മഴ കുറയും. പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ കൗണ്ടികളിൽ കനത്ത തുടരും. ഉയർന്ന താപനില 7C മുതൽ 11C വരെയാകും.
ചില അറ്റ്ലാന്റിക് കൗണ്ടികളെ കനത്ത മഴ ബാധിക്കും. ഏറ്റവും കുറഞ്ഞ താപനില 2 മുതൽ 6 ഡിഗ്രി വരെയാകും. ഞായറാഴ്ച, മഴ കുറയുമെങ്കിലും കനത്ത മൂടൽമഞ്ഞും ശീതകാല കാറ്റും ശക്തമാകും.
രാജ്യത്തിന്റെ പടിഞ്ഞാറൻ പകുതിയിൽ ഉടനീളം കനത്ത മഴ കാരണം വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. ഏറ്റവും ഉയർന്ന താപനില 9C മുതൽ 12C വരെയാകും. അടുത്ത ആഴ്‌ച, തണുപ്പ് കൂടാൻ സൂചനകളുണ്ടെന്ന് മെറ്റ് ഐറിയൻ പറഞ്ഞു.
ആഴ്‌ചയുടെ തുടക്കത്തിലും മഴ കുറയും. 8 മുതൽ 11 ഡിഗ്രി വരെ ഉയർന്ന താപനില പ്രതീക്ഷിക്കാം. ബുധനാഴ്ച താപനിലയിൽ നേരിയ വർദ്ധനവ് കാണാൻ തുടങ്ങും. പക്ഷേ വൈകുന്നേരങ്ങളിലും രാത്രിയിലും തണുപ്പ് തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.