മതാധ്യാപകർക്ക് ഗുരുവന്ദനം നേർന്ന് കാവുംകണ്ടം സൺഡേ സ്കൂൾ

പാലാ : ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ മതാ ധ്യാപക ദിനത്തോടനുബന്ധിച്ച് വിശ്വാസപരിശീലകരായ അധ്യാപകർക്ക്  സൺഡേ സ്കൂൾ കുട്ടികൾ  ഗുരുവന്ദനം നേർന്നു.

വിശ്വാസ പരിശീലകരുടെ മധ്യസ്ഥനായ വിശുദ്ധ ചാൾസ് ബൊറോമി യായുടെ തിരുനാളിനോടനുബന്ധിച്ചാണ് മതാധ്യാപകർക്ക് ആദരവ് നേർന്നത്. ലിയോ വട്ടക്കാട്ട് അധ്യക്ഷത വഹിച്ച  മീറ്റിംഗിൽ ബിനീറ്റ ജോസ് ഞള്ളായിൽ ആ മൂഖ പ്രഭാഷണം നടത്തി .

ഫാ സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ആയോണ സുബി പുളിക്കൽ അധ്യാപകദിന സന്ദേശം നൽകി. ജിയാ മോൾ ജിജോ കൂറ്റക്കാവിൽ മതാധ്യാപകർക്കുവേണ്ടി ക്വിസ് മത്സരം നടത്തി .സൺഡേ സ്കൂളിലെ എല്ലാ  മതാധ്യാപകർക്ക് വിദ്യാർത്ഥികൾ ആശംസകൾ നേർന്ന് ഉപഹാരം സമ്മാനിച്ചു.

ഹെഡ്മാസ്റ്റർ ജോജോ പടിഞ്ഞാറയിൽ , ഡെന്നി കൂനാനിക്കൽ ,സിമി ഷിജു കട്ടക്കയം, സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ളൂ  ഹൗസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ജൂഡ് ആണ്ടുക്കുടിയിൽ, ബിജോൺ ഞള്ളായിൽ,ദിയാ ഡേവീസ് കല്ലറയ്ക്കൽ, എമി ഡെന്നി കൂനാനിക്കൽ , റോഹൻ മാത്യൂസ് തോട്ടാക്കുന്നേൽ  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !