ഈരാറ്റുപേട്ട :NDA മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ, നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ നിരത്തി " ജനപഞ്ചായത്ത് " സംഘടിപ്പിച്ചു.
മൂന്നിലവ് പഞ്ചായത്തിന്റെ NDA ചെയർമാൻ ശ്രീ :ദിലീപ് മൂന്നിലവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ,ചരിത്രത്തിൽ ഇത് വരെ സംഭവിക്കാത്തത്ര വികസന പ്രവർത്തനങ്ങളാണ് 2014 ന് ശേഷം നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് , സമ്മേളനം ഉദ്ഘാടനം ചെയ്ത് BJP കോട്ടയം ജില്ലാ ജനറൽ സെക്രട്ടി ശ്രീ :PG ബിജുകുമാർ പറഞ്ഞു.
ഈ സദ്ഭരണം തുടരാൻ പ്രബുദ്ധരായ ജനങ്ങൾ NDA ക്ക് അനുകൂലമായി ചിന്തിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ BDJS സംസ്ഥാന എക്സിക്കുട്ടിവ് മെമ്പർ ശ്രീ : ഷാജി ശ്രീ ശിവം അഭിപ്രായപ്പെട്ടു.
ഇനി വരുന്ന കാലഘട്ടങ്ങളിൻ മൂന്നിലവ് പഞ്ചായത്തിൽ NDA ക്ക് അവസരം നല്കിയാൽ യഥാർത്ഥ ഭരണവും വികസന പ്രവർത്തനങ്ങളും എന്താണെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്ന് യോഗത്തിൽ ആശംസ അർപ്പിച്ച് സംസാരിച്ച ഭരണങ്ങാനും മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ : സതീഷ് KB പറഞ്ഞു.യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡന്റുമാരായ K K സജീവ്, മോഹനൻ തലനാട് , മണ്ഡലം ജനറൽ സെക്രട്ടറി ഷാനു vs മണ്ഡലം സെക്രട്ടറി ജയാ സന്തോഷ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീകലാ ബിജു തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.