കോട്ടയം : കേരളത്തിലെ കർഷകർ പ്രത്യേകിച്ച് റബ്ബർ കർഷകർ ദുരിതക്കയത്തിലാണ്. കർഷകർക്ക് താങ്ങാകേണ്ട കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കർഷകർക്കിട്ട് താങ്ങുന്ന പണിയാണ് ഇപ്പോൾ നടത്തുന്നത്.
നിർണ്ണായക ഘട്ടങ്ങളിൽ ക്രിയത്‌മകമായി കേരള കർഷകർക്ക് വേണ്ടി ഇടപെടാൻ കേരള സർക്കാരിനും കഴിയുന്നില്ല. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് റബ്ബറിന് 250രൂപ തറ വില പ്രഖ്യാപിക്കുമെന്നുള്ള വാഗ്ദാനം ഉടനടി നടപ്പാക്കാനുള്ള ആർജവം ഇടത് സർക്കാർ കാണിക്കണം എന്ന് എൻ എഫ് ആർ പി സ് ന്റെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റ് പടിക്കൽ നടന്ന റബ്ബർ കർഷക ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇക്കാര്യത്തിൽ അസംമ്പളിയിൽ ചോദ്യങ്ങൾ ഉന്നയിക്കാനും ഒരുമിച്ച് പാടാപൊരുതാനും താനും ഉണ്ടാകും എന്ന് വമ്പിച്ച കരാഘോഷങ്ങൾക്കിടയിൽ അദ്ദേഹം പ്രഖ്യാപിച്ചു.എൻ എഫ് ആർ പി സ് ദേശീയ പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
മുൻ എം പി ശ്രീ. പി സി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഡിജോ കാപ്പൻ, പ്രിൻസ് ലൂക്കോസ്, കെ വി ഏലിയാസ്, റോജർ സെബാസ്റ്റ്യൻ, നൈനാൻ കുര്യൻ, കെ ടി മാത്യു, ജോർജ് ജോസഫ് തെള്ളിയിൽ, ഹരിദാസ് കല്ലടിക്കോട് എന്നിവർ പ്രസംഗിച്ചു.താഷ്കന്റ് പൈകട സ്വാഗതവും സദാനന്ദൻ കൊട്ടാരക്കര കൃതഞ്ഞതയും പ്രകാശിപ്പിച്ചു.അതെ സമയം കണ്ണൂരിലെ ശ്രീകണ്ഠാപുരത്തും വമ്പിച്ച റബ്ബർ കർഷക മാർച്ച് നടന്നു. റബ്ബർ ഉദ്പാദക സംഘത്തിൻ്റെ ദേശിയ സംഘടയായ NFRPS നേതിര്ത്വത്തിൽ നടന്ന മാർച്ചിൽ 3000 ത്തോളം റബ്ബർ കർഷകർ പങ്കെടുത്തു.
സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.NFRPS ദേശീയ വൈസ് പ്രസിഡന്റ് പി.കെ കുര്യാക്കോസ് അധ്യക്ഷതയിൽ വഹിച്ചു .മോൺസിഞ്ഞോർ ജോസഫ് ഒറ്റ പ്ളിക്കൽ മുഖ്യ പ്രഭാഷണം നടത്തി.
സാംഘടക സമിതി കൺവീനർ T. V. ഹരിന്ദ്ര നാഥൻ മാസ്റ്റർ, ചെയർമാൻ സുരേക്ഷ് ജോർജ് റീജിണൽ സെക്രട്ടറി സ്കറിയ നെല്ലൻ കുഴി എന്നിവർ പ്രസംഗിച്ചു.എന്ന് താഷ്കന്റ് പൈകട, ജനറൽ സെക്രട്ടറി, NFRPS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.