കോട്ടയം : ആലപ്പുഴയിലെ നെൽകർഷകനെ പണം കടമെടുത്ത് കൃഷി ചെയ്ത് ഉൽപ്പാദിപ്പിച്ച നെല്ലിന്റെ വിലനൽകാതെ സംസ്ഥാന സർക്കാർ കൊലയ്ക്ക് കൊടുത്തുവെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാതെ കൃഷിക്കാരൻ ആത്മഹത്യ ചെയ്യുമ്പോൾ കോടികൾ മുടക്കി പിണറായി സർക്കാർ നടത്തുന്ന ജന സദസ്സ് മാറ്റിവയ്ക്കണമെന്നും, ജനസദസിന്റെ പേരിൽ കേരളത്തിലെ പാവപ്പെട്ട സാധാരണക്കാരിൽ നിന്നും പിരിച്ചെടുക്കുന്ന പണം കർഷകന്റെ കടം തീർക്കാൻ നൽകാൻ സിപിഎമ്മും, സർക്കാരും തയ്യാറാകണമെന്ന് സജി ആവശ്യപ്പെട്ടു.യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വക്കേറ്റ് ഫിൽസൺ മാത്യൂസ് അധ്യക്ഷത വഹിച്ചു.
കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു മുഖ്യപ്രസംഗം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.