തിരുവല്ല: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ.) കേരള ശാഖയുടെ സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 8 മണി മുതല്‍ തിരുവല്ലാ വിജയാ കണ്വെന്ഷന് സെന്ററില്‍ ആരംഭിച്ചു.
രാവിലെ 8 മണിക്ക് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹു പതാക ഉയര്‍ത്തി. 8.30-ന് ആരംഭിച്ച കേരള മെഡിക്കല്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി കേരളാ ആരോഗ്യ സര്‍വ്വകലാശാല (KUHS) വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മേല്‍ ഉദ്ഘാടനം ചെയ്തു.ആധുനിക ഗവേഷണങ്ങളില്‍ നിന്ന് അറിവ് സ്വീകരിച്ചുകൊണ്ട് പ്രൊഫഷണല്‍ ജീവിതത്തില്‍ മുന്നേറിയാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോടൊപ്പം തന്നെ വൈദ്യശസാത്രവും പുരോഗതി കൈവരിക്കുന്നതാണ് എന്ന് അദ്ദേഹം പരാമര്‍ശിച്ചു.
മഹാമാരികളെ എങ്ങിനെ നേരിടാം, ജീവിത ശൈലീ രോഗങ്ങള്‍ എങ്ങിനെ തടയാം, രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എങ്ങിനെ ജനങ്ങളിലേക്കെത്തിക്കാം, സ്ത്രീകളുടെയും കുട്ടികളുടെയും മാനസിക-ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ എങ്ങിനെ പരിഹരിക്കാം, ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ തടയുന്നതിന് എന്ത് ചെയ്യാന്‍ പറ്റും എന്നീ വിഷയങ്ങളെപ്പറ്റി യോഗം ക്ലാസ്സുകള്‍ നടത്തി.
ഐ.എം.എ. കേരള ഘടകത്തിന്റെ വാര്‍ഷിക സംസ്ഥാന കൗണ്‍സില്‍ യോഗം പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉണ്ടായി. നാളെ 2023 നവംബര്‍ 12-ന് നടക്കുന്ന പബ്ലിക് മീറ്റിംഗ് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും.
ആരോഗ്യ കുടുംബക്ഷേമ വകുപ്പുമന്ത്രി വീണ ജോര്‍ജ്ജ് മുഖ്യ സംഭാഷണം നടത്തുന്ന ചടങ്ങില്‍ ഡോ. സുള്‍ഫി നൂഹു അദ്ധ്യക്ഷത വഹിക്കും. 2023-24 വര്‍ഷത്തെ പുതിയ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്റെ സ്ഥാനാരോഹണം ഐ.എം.എ. മുന്‍ നാഷണല്‍ പ്രസിഡന്റ് ഡോ. മാര്‍ത്താണ്ഡ പിള്ള നിര്‍വ്വഹിക്കും.
ഇന്ന് വൈകിട്ട് ഈ വര്‍ഷം മരണമടഞ്ഞ ഡോക്ടര്‍മാരെ ആദരിക്കുന്ന മെമ്മോറിയല്‍ സര്‍വ്വീസ്, കലാപരിപാടികളോടുകൂടിയ അത്താഴ വിരുന്ന് എന്നിവ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.