തകഴി: കൊള്ളപ്പലിശയ്ക്കു കടമെടുത്താണു കർഷകർ കൃഷിയിറക്കുക, ലഭിക്കുന്ന നെല്ലിന്റെ വില കടം തിരിച്ചു കൊടുക്കാനും അടുത്ത കൃഷിക്ക് ഒരുങ്ങാനും കഷ്ടിയാണ്.
സർക്കാരിൽ നിന്നു പണം കിട്ടാൻ വൈകുന്തോറും എല്ലാ കണക്കുകൂട്ടലും തെറ്റും– പരിമിതികളുടെ നടുവിലെ കൊച്ചുവീട്ടിൽ കണ്ണീരിനിടെ ഓമന പറഞ്ഞു. പക്ഷേ, പ്രസാദ് ജീവനൊടുക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല ഓമനയും മക്കളും.
മണൽവാരൽ ആയിരുന്നു പ്രസാദിന്റെ ജോലി. അതിനു നിരോധനം വന്നതോടെ കൃഷിയിലേക്കിറങ്ങി. ഓമന പറയുന്നു: ‘മഴയും വെള്ളപ്പൊക്കവുമെല്ലാമായി കുറച്ചു വർഷങ്ങളായി വലിയ നഷ്ടമാണ്.
രണ്ടു ലക്ഷത്തോളം രൂപയുടെ നെല്ല് കൊയ്താൽ തന്നെ സർക്കാർ സംഭരിച്ചു പണം ലഭിക്കാൻ വൈകും. 100ന് 10 രൂപ പലിശയ്ക്കു വായ്പയെടുത്തു കൃഷിയിറക്കും.
‘‘ഇപ്പോൾ ഒരു പാടശേഖരത്തിൽ വിതച്ചിട്ട് 10 ദിവസമായി. വളമിടാനും കീടനാശിനി തളിക്കാനും പണമില്ല. രണ്ടു ബാങ്കിൽ അക്കൗണ്ട് ഉണ്ട്. എവിടെ നിന്നും പണം കിട്ടിയില്ല.
അതോടെ വലിയ വിഷമമായി. പാടത്തേക്കു പോകുന്നതു കണ്ടാണു ഞാൻ തൊഴിലുറപ്പ് പണിക്കു പോയത്. തിരുവല്ലയിലെ ആശുപത്രിയിൽ അവസാനമായി കണ്ടു, ഒന്നും മിണ്ടാനായില്ല’.
‘‘20 വർഷമായി മദ്യപിക്കാത്തയാളാണ്. ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ ബന്ധുക്കൾ പ്രസാദിന്റെ വീട്ടിൽ കയറിയപ്പോഴാണു മദ്യപിച്ച നിലയിൽ കണ്ടത്. ‘ഞാൻ പരാജയപ്പെട്ടു, എന്റെ ഭാര്യയെയും മകനെയും സഹായിക്കണം’– എന്നാണു പ്രസാദ് അവരോടു പറഞ്ഞത്.
രൂക്ഷഗന്ധത്തെത്തുടർന്നു നോക്കിയപ്പോൾ വിഷക്കുപ്പി കണ്ടു. പ്രസാദ് നടന്നാണ് ഓട്ടോയിലേക്കു കയറിയത്. പിതൃസഹോദര പുത്രൻ പ്രശാന്ത് പറഞ്ഞു.അതേസമയം പ്രസാദിന് കണ്ണീരോടെ വിട നൽകാൻ നാടൊന്നാകെ ഒഴുകിയെത്തി. സങ്കടങ്ങൾ ബാക്കിയാക്കി പ്രസാദ് മടങ്ങിയപ്പോൾ അവസാന നോക്ക് കാണാനായി ആ കുഞ്ഞുവീടിന് താങ്ങാനാവുന്നതിലധികം പേരാണ് എത്തിയത്. സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച വൈകിട്ടോടെനടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.