ഡൽഹി കേരളാ ഹൗസ് കൺട്രോളർ സ്ഥാനത്തേക്ക് അടിസ്ഥാന യോഗ്യതയില്ലാത്തയാളെ നിയമിക്കാൻ സിപിഎം ഉന്നതന്റെ നീക്കം

തിരുവനന്തപുരം: ഡൽഹി കേരളാ ഹൗസ് കൺട്രോളർ സ്ഥാനത്തേക്ക് അടിസ്ഥാന യോഗ്യതയില്ലാത്തയാളെ നിയമിക്കാൻ നീക്കം.

നിലവിലെ ജീവനക്കാർക്ക് സ്ഥാനക്കയറ്റമടക്കം മറയാക്കി നിലവിലെ നിയമം ഭേദഗതി ചെയ്ത് ഇതിനായി ഉത്തരവിറക്കുമെന്നറിയുന്നു. കേരളാ ഹൗസ് കൺട്രോളറുടേത് ഗസറ്റഡ് തസ്തികയാണ്.

കണ്ണൂർ എയർപോർട്ടിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ബിരുദം പോലുമില്ലാത്ത കണ്ണൂർ സ്വദേശിയെ കൺട്രോളറാക്കാനുള്ള നീക്കത്തിന് പിന്നിൽ സി.പി.എം ഉന്നതനാണെന്നാണ് ആക്ഷേപം. കേരളാ ഹൗസിൽ ഫ്രണ്ട് ഓഫീസ് മാനേജർ തസ്തികയിലിരിക്കെയാണ് ഡെപ്യൂട്ടേഷനിൽ ഇദ്ദേഹം കണ്ണൂർ എയർപോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്.

കൺട്രോളർ നിയമന നടപടികൾ സംബന്ധിച്ച പൊതുഭരണ വകുപ്പിന്റെ ഉത്തരവ് 2023 ജൂലായ് നാലിന് ഡൽഹി റസിഡന്റ് കമ്മീഷണർക്ക് നൽകിയിരുന്നു. ഇതനുസരിച്ച് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക നിയമം തയ്യാറാക്കി 2023 സെപ്റ്റംബർ 14ന് കമ്മീഷണർ അയച്ചു.

എന്നാൽ കൺട്രോളർ നിയമന വ്യവസ്ഥകളിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് കാട്ടി പൊതുഭരണവകുപ്പ് അഡീ.ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ കമ്മീഷണർക്ക് വീണ്ടും അയച്ച ഉത്തരവാണ് പുറത്തായത്.നിലവിൽ അഡീ.സെക്രട്ടറി റാങ്കിലുള്ളയാളാണ് കൺട്രോളർ . ഇത് മറികടക്കാൻ മൂന്ന് നിയമന രീതികൾ ഉത്തരവിൽ പറയുന്നു.

ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലോ, അതിനു മുകളിലോ യോഗ്യതയുള്ളവരെയോ, അല്ലെങ്കിൽ സമാന തസ്തികയിലുളള കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെയോ നിയമിക്കാമെന്നതാണ് ഇതിൽ രണ്ട് വ്യവസ്ഥകൾ.നിലവിൽ ഫ്രണ്ട് ഓഫീസ്, ഹൗസ് കീപ്പിംഗ്, കേറ്ററിങ്ങ് വിഭാഗത്തിലെ മാനേജർമാരിലൊരാളെ സ്ഥാനക്കയറ്റം നൽകി കൺട്രോളറാക്കുക എന്നതാണ് മൂന്നാമത്തെ വ്യവസ്ഥ.

തസ്തികയും പുതിയ നിയമന വ്യവസ്ഥയും

1) ഫ്രണ്ട് ഓഫീസ് മാനേജർ:

റിസ്പക്ഷൻ അസിസ്റ്റന്റിന് സ്ഥാനക്കയറ്റം വഴി നിയമനം.

യോഗ്യത എ).റിസപ്ഷൻ അസിസ്റ്റന്റായി ഡൽഹി കേരള ഹൗസിൽ 15 വർഷത്തെ പ്രവൃത്തി പരിചയം

ബി). കേരള സർവ്വകശാല അംഗീകരിച്ച ടൂറിസം അഡ്മിനിസ്ട്രഷനിലുള്ള പി.ജി ഡിപ്ലോമ. അല്ലെങ്കിൽ തത്തുല്യ യോഗ്യത.

2)ഹൗസ് കീപ്പിംഗ് മാനേജർ:

ഹൗസ് കീപ്പിംഗ് സൂപ്പർവൈസർക്ക് സ്ഥാനക്കയറ്റം വഴി നിയമനം

യോഗ്യത എ) കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല ബിരുദം അല്ലെങ്കിൽ തത്തുല്യ ബിരുദം

ബി) 3 വർഷത്തെ പ്രവൃത്തി പരിചയം

3) കേറ്ററിംഗ് മാനേജർ:

കേറ്റിംഗ് സൂപ്പർവൈസർക്ക് സ്ഥാനക്കയറ്റം വഴി നിയമനം

യോഗ്യത എ) സർവ്വകലാശാല ബിരുദം

ബി) കേറ്റിംഗ് സൂപ്പർവൈസറായി മൂന്നു വർഷത്തെ പ്രവൃത്തി പരിചയം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !