കോട്ടയം :മാറി മാറിവരുന്ന സർക്കാരുകൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ ദളിത് ക്രൈസ്തവരെ വഞ്ചിച്ചുവെന്നും പട്ടികജാതി വർഗ്ഗ വിഭാഗങ്ങൾക്കുള്ള ഫണ്ടുകൾ തടഞ്ഞുവെച്ചുകൊണ്ടുള്ള കേരളീയം പരിപാടി അപഹാസ്യമാണെന്നും ഏറ്റുമാനൂരിൽ ചേർന്ന സി എസ് ഡി എസ് കോട്ടയം ജില്ല നേതൃയോഗം അഭിപ്രായപ്പെട്ടു.
തൊഴിൽ വിദ്യാഭ്യാസ രാഷ്ട്രീയ അധികാര മേഖലകളിൽ ജനസംഖ്യാനുപാതികമായ പ്രതിനിധ്യം ഇല്ലാത്ത ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 12 മുതൽ സംസ്‌ഥാന വ്യാപകമായി വാഹന പ്രചാരണ ജാഥയും ജനുവരി 29 ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചും നടത്തുമെന്നും സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് പറഞ്ഞു.നടൻ വിനായകന് എതിരെ നടന്നത് ജാതി വിവേചനമാണെന്നും സംസ്‌ഥാന മന്ത്രിവരെ ജാതി വിവേചനം നേരിടുന്ന സമകാലിക സാമൂഹിക സാഹചര്യം അപകടകരമാണെന്നും സി എസ് ഡി എസ് കോട്ടയം ജില്ലാ നേതൃത്വയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജില്ല നേതൃയോഗത്തിന് മുന്നോടിയായി ഏറ്റുമാനൂർ കവലയിൽ സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ പതാക ഉയർത്തി. താരാ ഗസ്റ്റ് ഹൗസിൽ നടന്ന നേതൃയോഗത്തിന് സംസ്‌ഥാന വൈസ് പ്രസിഡന്റ് വി പി തങ്കപ്പൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, വൈസ് പ്രസിഡന്റ് പ്രവീൺ ജെയിംസ്, സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ സി എം ചാക്കോ, കെ കെ കുട്ടപ്പൻ,ടി എ കിഷോർ,പി സി രാജു, വിനു ബേബി, ആൻസി സെബാസ്റ്റ്യൻ, ആഷ്‌ലി ബാബു, എം എസ് തങ്കപ്പൻ,സുജമ്മ തോമസ്,എം ഐ ലൂക്കോസ്, കോട്ടയം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ജോഷി വർഗീസ്, സെക്രട്ടറി കെ ബി ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.