മാട്ടു൦ഗയിൽ ശ്രി അയ്യപ്പ ഭക്തമണ്ഡലിന്‍റെ 21-ആം മണ്ഡല പൂജ മഹോത്സവം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.

മുംബൈ: മുംബൈയിലെ അമ്പലനഗരിയെന്ന് അറിയപ്പെടുന്ന മാട്ടു൦ഗയിൽ ശ്രി അയ്യപ്പ ഭക്തമണ്ഡലിന്‍റെ 21-ആം മണ്ഡല പൂജ മഹോത്സവം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.

ഒരു കാലത്ത് മലയാളികൾ അടക്കമുള്ള തെക്കേ ഇന്ത്യക്കാരുടെ ആവാസ-വ്യാപാര കേന്ദ്രമായിരുന്നു മാട്ടു൦ഗ. ഇന്ന് അതിൽ നിന്നെല്ലാം മാറ്റം സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും കഴിഞ്ഞ ഇരുപത്തൊന്ന് വർഷമായി പൂർവ്വാധികം ഭംഗിയായി ഭക്തിനിർഭരമായ രീതിയിൽ മണ്ഡല മഹോത്സവ പൂജ നടത്തുന്ന സംതൃപ്തിയിലാണ് സംഘാടകരും അയ്യപ്പ വിശ്വാസികളും.

മാട്ടു൦ഗ ഈസ്റ്റിലെ ചന്ദവർക്കർ റോഡിലുള്ള ശ്രിലക്കംഷി നാപ്പൂ ഹാളിൽ (മാധുശ്രീ വെൽബായ് സഭാഗൃഹ) വെച്ച് ശനിയാഴ്ച്ച രാവിലെ 5 മണിമുതൽ രാത്രി 9 മണിവരെ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. പൂജയിൽ ഗണപതി ഹോമം, ഉഷ പൂജ, സഹസ്രനാമാർച്ചന, മധ്യാഹ്ന പൂജ, കെട്ട് നിറ, മാട്ടു൦ഗ ശ്രി അയ്യപ്പ ഭക്തമണ്ഡലിലിന്‍റെ നേതൃത്വത്തിൽ ഭജന,ഉച്ചയ്ക്ക് ഭക്തർക്ക് ശാസ്താ പ്രീതി (അന്നദാനം) നടത്തി.

വൈകിട്ട് 4 മണിമുതൽ തായമ്പക,ആറ് മണിമുതൽ പാലക്കാട് രാധാകൃഷ്ണൻ & പാർട്ടിയുടെ പഞ്ചവാദ്യം,വിളക്ക് പാട്ട്,ചെണ്ടമേളം,നാദസ്വരം,തലപ്പൊലി,പാലക്കൊമ്പ്‌ എന്നിവയുടെ അകമ്പടിയോടെ ശങ്കരമഠം ശിവ ക്ഷേത്രത്തിൽ നിന്ന് തുടങ്ങി

കൊച്ചു ഗുരുവായൂർ ക്ഷേത്രം,വെല്ലിങ്ക്ർ ഇൻസ്റിറ്റ്യൂട്,മാർക്കറ്റ് വഴി കേരളത്തിന്‍റെ തനതായ വസ്ത്രം ധരിച്ചുകൊണ്ടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും താലപ്പൊലി,കേരളത്തിന്‍റെ പൈതൃക കലാരൂപങ്ങൾ,പഞ്ചവാദ്യം,ഉടുക്ക് പാട്ട് തുടങ്ങിയവയോടൊപ്പം അയ്യപ്പൻറെ ഛായാചിത്രം അലങ്കരിച്ച രഥത്തോടുകൂടിയുള്ള ഘോഷയാത്ര മാട്ടു൦ഗയിലെ നാനമതസ്ഥരായ ആൾക്കാർക്ക് വേറിട്ട കാഴ്ചയായി.

കോവിഡ് മഹാമാരിക്ക് ശേഷം സംഘടിപ്പിച്ച ഘോഷയാത്ര ഏകദേശം രണ്ടര മണിക്കൂർ സഞ്ചരിച്ചാണ് മണ്ഡല പൂജ മഹോത്സവ വേദിയിൽ എത്തിച്ചേർന്നത്. തുടർന്ന് ദീപാരാധനയും ഹരിവരാസനം ചൊല്ലി, അന്നപ്രാസാദ വിതരണത്തിന് ശേഷം ചടങ്ങുകൾക്ക് സമാപനം കുറിച്ചതായി സെക്രട്ടറി ആർ.എം.പുരുഷോത്തമൻ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !