എസ്. എം. വൈ .എം . പാലാ രൂപത സംഘടിപ്പിച്ച വടംവലി മത്സരത്തിൽ കാവുംകണ്ടം യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പാലാ :എസ് .എം . വൈ .എം . പാലാ രൂപതയുടെ . ആഭിമുഖ്യത്തിൽ  വാരിയാനിക്കാട് വെച്ച് നടത്തിയ യുവജനങ്ങളുടെ വടംവലി മത്സരത്തിൽ കാവുംകണ്ടം എസ്.എം.വൈ.എം യൂണിറ്റ്  ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വി.എ. എബ്രാഹം വിളയാനി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 10000 രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കി .അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ വാരിയാനിക്കാട് ടീമിനെയാണ് തോൽപ്പിച്ചത്.

നീലൂർ, കുറവിലങ്ങാട് യൂണിറ്റുകൾ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി. കാവും കണ്ടം ക്യാപ്റ്റൻ ജിത്തു മോൻ തോമസ് കുന്നുംപുറം & ടീം ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ഡയറക്ടർ  റവ.ഫാ. ജോസഫ് കണിയോടിക്കലിന്റെ പക്കൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.

വടംവലി മത്സരത്തിൽ അഭിമാന വിജയം നേടിയ കാവും കണ്ടം എസ് .എം വൈ. എം.യൂണിറ്റ് അംഗങ്ങളെ വികാരി ഫാ. സ്കറിയ വേകത്താനം, മദർ സിസ്റ്റർ ക്രിസ്റ്റീൻ പാറേമാക്കൽ, ജോയൽ ആമിക്കാട്ട്, ജോഫിൻ തെക്കുംച്ചേരിൽ , അനു വാഴയിൽ, ആൽഫി മുല്ലപ്പള്ളിൽ, ആഷ്ലി പൊന്നെടുത്താംകുഴിയിൽ തുടങ്ങിയവർ അഭിനന്ദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !