കവന്‍ട്രി: ഇംഗ്ലണ്ടില്‍ മലയാളി പെൺകുട്ടികളെ വലയിൽ വീഴ്ത്തി ദുരുപയോഗം നടത്തുന്നതായി വെളിപ്പെടുത്തൽ മലയാളിയും ഇഗ്ലണ്ടിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ഇരപിടിയനെ കുറിച്ചാണ് ഇന്നലെ പതിനായിരക്കണക്കിന് അംഗങ്ങള്‍ ഉള്ള നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും സാമൂഹ്യ മാധ്യമ ഇടങ്ങളിലും വെളിപ്പെടുത്തല്‍ ഉണ്ടായത്.
പ്ലിമത്തിലെ കളിവീരനെ കണ്ടവരുണ്ടോ എന്ന ചോദ്യവുമായി എത്തിയ പോസ്റ്റിനെ തുടര്‍ന്ന് അനേകം പ്ലിമത് മലയാളികളാണ് ആശങ്കയോടെ മലയാളി കൂട്ടായ്മകളെ ബന്ധപ്പെട്ടത്.ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാസങ്ങളായി വിദ്യാര്‍ത്ഥി വിസയില്‍ എത്തുന്ന യുവതികളയേയും ബ്രിട്ടനിലെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ സ്ത്രീകളെയും വലവീശുന്ന റാന്നി സ്വദേശിയായ യുവാവിലേക്ക് അന്വേഷണം എത്തിയത്.
ലണ്ടനിലെ ഷെഫേര്‍ഡ് ബുഷ് എന്ന സ്ഥലത്തു ഡോക്ടറായ ഭാര്യയോടൊപ്പം കഴിഞ്ഞിരുന്ന യുവാവ് ഇപ്പോള്‍ അവരുമായി ബന്ധം വേര്‍പ്പെടുത്തി കെയര്‍ വിസ സംഘടിപ്പിച്ചു പ്ലിമത്തില്‍ എത്തിയതാണ് സോഷ്യല്‍ മീഡിയ വെളിപ്പെടുത്തലില്‍ പ്ലിമത് ഇടം പിടിക്കാന്‍ കാരണമായത്.
എന്നാല്‍ കെയര്‍ ഹോമില്‍ ജോലി നേടിയ ഇയാള്‍ക്ക് ഒരു നിമിഷം പോലും അത്തരം സ്ഥാപനത്തില്‍ ജോലി ചെയ്യാനുള്ള അര്‍ഹത ഇല്ലെന്നതും സ്വഭാവ വൈകൃതത്തിന്റെ പരകോടിയില്‍ നില്കുന്നതിനാലും ഏതു നിമിഷവും ഇയാള്‍ക്കെതിരെ പരാതി എത്തുകയും നാടുകടത്തപ്പെടല്‍ അടക്കമുള്ള ശിക്ഷയിലേക്ക് എത്താവുന്ന തരത്തില്‍ ഉള്ള സോഷ്യല്‍ മീഡിയ ഇടപെടലുകളാണ് ഇയാളുടെ ഫോണ്‍ ഹാക്ക് ചെയ്തതിലൂടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്.
കുട്ടിപീഡകനായി പോലും ഇയാള്‍ മാറാനുള്ള തെളിവുകളും ഫോണില്‍ ലഭ്യമാണെന്ന് സൂചനയുണ്ട്. കണ്‍സെന്റ് സെക്സ് എന്ന നിയമ പരിരക്ഷ പോലും ലഭിക്കാത്ത വിധത്തിലാണ് ഇയാള്‍ അനവധി സ്ത്രീകളെ ഇരകളാക്കി മാറ്റിയത്.ഇയാള്‍ സ്ത്രീകളോടും മറ്റും നടത്തിയ ചാറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടത് ഇതിനകം ബ്രിട്ടീഷ് മലയാളിക്കും തെളിവായി ലഭിച്ചിട്ടുണ്ട്.
പ്രധാനമായും തെളിവ് സൂക്ഷിക്കാന്‍ കഴിയാത്ത ടെലിഗ്രാം വഴിയാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. പല സ്ത്രീകളും പൂര്‍ണ സമ്മതത്തോടെ ഈ യുവാവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പോണ് സൈറ്റുകളില്‍ കാണുന്ന വിഡിയോകളെ വെല്ലുന്ന വിധത്തില്‍ തെളിമയോടെ റെക്കോര്‍ഡ് ചെയ്യപ്പെട്ട വിഡിയോ ക്ലിപ്പുകള്‍ ലീക്കാകുകയും ചെയ്തതാണ് ഇയാളെ തേടിയുള്ള അന്വേഷണം സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പത്തനംതിട്ട കേന്ദ്രമാക്കിയുള്ള ചില ഫേസ്ബുക് ഗ്രൂപ്പുകളിലും യുവാവിന്റെ ബന്ധുക്കളുടെ കൈകളിലും ഇയാളുടെ യുകെയിലെ ലീല വിലാസങ്ങള്‍ തെളിവ് സഹിതം എത്തിയിട്ടുണ്ട്.
ഇതേതുടര്‍ന്ന് പിതാവും പിതൃസഹോദരനും കരഞ്ഞു കാലുപിടിച്ചു കുടുംബതോടെ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ് മുന്നില്‍ എന്ന് വെളിപ്പെടുത്തിയതോടെയാണ് ഹാക്ക് ചെയ്ത വിഡിയോ അടക്കമുള്ള വിവരങ്ങള്‍ പുറത്തു വരാത്തത്.
ഈ വിഡിയോകള്‍ പുറത്തെത്തിയാല്‍ ചുരുങ്ങിയത് പത്തു യുവതികളുടെ എങ്കിലും ഭാവി ഇരുളിലാകും. കഴിഞ്ഞ യൂണിവേഴ്സിറ്റി ഇന്‍ ടെക്ക് സമയത്തു എത്തിയ യുവതികളാണ് പ്രധാനമായും മെക്കാനിക്കല്‍ എന്‍ജിനിയര്‍ എന്ന് പരിചയപ്പെടുത്തുന്ന ഇരപിടിയന്റെ കെണിയില്‍ ആയിരിക്കുന്നത്.
ന്യൂ ജനറേഷന് ഇങ്ങനെയൊക്കെയാണ് എന്ന് തെളിയിച്ചു ചാറ്റില്‍ നിന്നും ഡേറ്റിംഗിലേക്കു വളര്‍ന്നു അവിടെ നിന്നും കിടപ്പറയിലേക്ക് നേരെ പ്രവേശിക്കുന്ന തന്ത്രമാണ് യുവാവ് വിദഗ്ധമായി നടപ്പാക്കിയിരിക്കുന്നത്.
യുവതികളില്‍ ഒരാളുമായി പോലും ഗൗരവമായ പ്രണയമോ വിവാഹ വാഗ്ദാനമോ നടത്തിയിട്ടില്ല എന്നാണ് ലഭ്യമാകുന്ന സൂചനകള്‍. നാടുവിട്ടു എത്തിയ യുവതികള്‍ക്കും യുവാവിന്റെ ബന്ധം പലരുമായി ഉണ്ടായിരുന്നു എന്ന അറിവോടെയാണ് കിടപ്പറ പങ്കിട്ടതും.
അതിനാല്‍ ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ പോലും പരാതിപ്പെടാന്‍ പോലും സാധിക്കാത്ത വിധം കെണിയില്‍ ആയിരിക്കുകയാണ് പത്തു യുവതികളും. മുഴുവന്‍ യുവതികളുടെയും വീഡിയോ ക്ലിപ്പുകള്‍ വിരുതന്റെ ഫോണില്‍ നിന്നും ചോര്‍ത്തിയതും ബന്ധം വേര്‍പ്പെടുത്തിയ ഭാര്യയാണ് എന്നതും ഗൗരവം വര്‍ധിപ്പിക്കുകയാണ്.
ഇതൊക്കെ ഒരു തമാശയല്ലേ, ഡിപ്രെഷന് മാറ്റാന്‍ വേണ്ടിയല്ലേ എന്നൊക്കെ ഒരു ഉളുപ്പും ഇല്ലാതെ പറയുന്ന യുവാവിന്റെ ഓഡിയോ ക്ലിപ്പുകളും തികഞ്ഞ അശ്ലീലത നിറഞ്ഞ വിഡിയോ ക്ലിപ്പുകളും ഡെയ്ലി മലയാളിക്കും ലഭ്യമായിട്ടുണ്ട്.
എന്നാല്‍ ഇവയൊന്നും പൊതു സമൂഹത്തില്‍ പരസ്യപ്പെടുത്താന്‍ സാധികാത്ത വിധം കാമാതുരത നിറഞ്ഞതാണ്.കഴുകന്മാരില് മികച്ച വൈദഗ്ധ്യം ഉള്ള പ്രാപിടയനെ പോലെയാണ് യുവാവ് തന്റെ കൃത്യം വളരെ വിദഗ്ധമായി നടപ്പാക്കിയത്.ഇപ്പോഴും റാന്നി സ്റ്റേഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ അംഗമായ യുവാവ് ബാംഗ്ലൂരില്‍ പഠിക്കുന്ന സമയത്താണ് മെഡിസിന് വിദ്യാര്‍ത്ഥിനിയായ യുവതിയെ വശത്താക്കുന്നത്.
ഭാര്യ ആയി മാറിയ യുവതിയും നിര്‍ധന കുടുംബത്തിലെ അംഗമായിരുന്നു. തുടര്‍ന്ന് യുകെയില്‍ ഡോക്ടറായി എത്തിയ ഭാര്യക്കൊപ്പം ഡിപെന്‍ഡന്റ് വിസയിലാണ് ഇയാള്‍ യുകെയില്‍ എത്തുന്നത്. കാര്യമായ ജോലിയൊന്നും ലഭിക്കാതെ ഭാര്യയുടെ ശമ്പളത്തില്‍ കഴിയുമ്പോളാണ് വിരുതന് കാമകേളിയാണ് തനിക്ക് ഏറ്റവും വിദഗ്ധമായി ചെയ്യാനാകുന്ന തൊഴില്‍ എന്ന് കണ്ടെത്തി ആ രംഗത്തേക്ക് പ്രവേശിക്കുക ആയിരുന്നു.
ഇതറിയാന്‍ അല്പം വൈകിയെങ്കിലും അറിഞ്ഞ നിമിഷം തന്നെ പരമാവധി തെളിവുകള്‍ ശേഖരിച്ചു തന്നില്‍ നിന്നും അകറ്റാന്‍ ഉള്ള ബുദ്ധി കാട്ടിയതു കാര്‍ഡിയോളജിസ്റ്റ് ആയി ജോലി ചെയ്യുന്ന ഭാര്യയാണ്.
തന്റെ കൈവശമുള്ള പത്തു യുവതികളുടെയും വിഡിയോയിലും ആരൊക്കെയാണ് എന്ന വിവരങ്ങള്‍ ഭാര്യ ആയിരുന്ന യുവതിക്ക് കൃത്യമായി അറിയുകയും ചെയ്യാം.
തന്റെ ഉള്ളിലെ വിഷമം ഒന്നിലേറെ സ്ത്രീകളോട് ഭാര്യയായ യുവതി പങ്കുവച്ചിട്ടുമുണ്ട്. സഹതാപം പിടിച്ചു പറ്റി സാമ്പത്തിക ഇടപെടലുകള്‍ നടത്തിയ ഇയാളുടെ നീക്കങ്ങളില്‍ സംശയം തോന്നിയ ചില യുവതികള്‍ ഭാര്യയെ അറിയിച്ചതോടെയാണ് സംഭവങ്ങള്‍ പുറത്തറിയാനുള്ള ആദ്യം കാരണം ഉടലെടുക്കുന്നത്.
ഈ സംഭവത്തിലും സഹായം തേടി ബ്രിട്ടീഷ് മലയാളിയില്‍ ഇമെയില്‍ എത്തിയിരുന്നെകിലും പോലീസിനെ ബന്ധപ്പെടുവാന്‍ ആയിരുന്നു മറുപടി നല്‍കിയത്.ഇരകളെ പലവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സേര്‍ച്ച് ചെയ്താല്‍ അടിസ്ഥാനപരമായ മൂന്നു ചോദ്യങ്ങള്‍ ഉന്നയിച്ചാണത്രെ ബന്ധത്തിലേക്ക് നേരെ നീങ്ങുന്നത്.
കാരണം തനിക്ക് കളയാന്‍ സമയം ഇല്ലെന്ന മട്ടില്‍ ഉള്ള വ്യഗ്രതയാണ് ഇയാള്‍ ഓരോ യുവതികളോടും കിട്ടിയിട്ടുള്ളത്. അതിനൊക്കെ പൂര്‍ണ സമ്മതം എന്ന മട്ടില്‍ യുവതികളുടെ ഭാഗത്തു നിന്നും അനുകൂല നീക്കം ഉണ്ടായതാണ് യുവാവിന് ധൈര്യമായി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പറക്കാന്‍ ധൈര്യം നല്‍കിയത്.
വാസ്തവത്തില്‍ ഭാര്യ പോലും ഒരു ഇര ആയിരുന്നു എന്നാണ് ഇപ്പോള്‍ സംശയിക്കപ്പെടുന്നത്. കാരണം ഈ സ്ത്രീ പലവട്ടം ഉപദേശിക്കാന്‍ നോക്കുമ്പോഴും ഭാര്യ ഉപേക്ഷിച്ചു പോയെന്നും ഡിപ്രെഷന് തരണം ചെയ്യാന്‍ സൗഹൃദം വേണമെന്നും ഡേറ്റിങ് ആപുകള്‍ വഴി ലഭിച്ച മൂന്നു നാലു ബന്ധങ്ങള്‍ ശരിയാകുന്നില്ല എന്നുമൊക്കെ ഒരുളുപ്പും ഇല്ലാതെയാണ് ഈ ഇരപിടിയന്‍ ലൈംഗിക വേഴ്ചക്ക് നോട്ടമിടുന്ന യുവതികളോട് വെളിപ്പെടുത്തുന്നത്.
ഇതോടെ സമയവും ശരീരവും നല്കാന് തയ്യാറാകുന്ന യുവതികള്‍ ലണ്ടനില്‍ സ്റ്റാര്‍ ബെക്ക് ഉള്‍പ്പെടയുള്ള കാപ്പികടകളിലാണ് സംഗമ സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നത്. ഒന്നോ രണ്ടോ കാപ്പികള്‍ക്ക് ശേഷം നേരെ കിടപ്പറയില്‍ എത്തിക്കാനുള്ള വൈദഗ്ധ്യവും യുവാവ് ഓരോ യുവതിയോടും കാട്ടിയിട്ടുണ്ട്
ഒന്നോ രണ്ടോ വീഡിയോകളില്‍ ഒന്നിലേറെ സ്ത്രീകള്‍ ഒരേ സമയം ഇയാളോടൊപ്പം കിടക്കയില്‍ പൂര്‍ണ നഗ്നരായി കാമകേളി നടത്തുന്നത് പോണ് സൈറ്റുകളില്‍ പോലും കാണാനാകാത്ത വൈദഗ്ധ്യത്തോടെയാണ്.
ഈ വീഡിയോകളില്‍ പലതിലും മലയാളത്തില്‍ ഉള്ള സംഭാഷണ ശകലങ്ങളും വ്യക്തമാണ്. അച്ചായാ എന്നാണ് ഇരപിടിയനെ യുവതികള്‍ കാമാതുരതയോടെ വിളിക്കുന്നത്.
ഇത്രയധികം സ്ത്രീകളെ ഒരേ സമയം ലൈംഗിക വൈകൃതത്തിനു ഇരയാക്കിയ ആദ്യ യുകെ മലയാളി എന്ന വിശേഷണമാണ് ഇപ്പോള്‍ ഈ റാന്നിക്കാരന് ഒപ്പമുള്ളത്. താന്‍ ബാന്ധപെട്ട എല്ലാ സ്ത്രീകളെയും ഇയാള്‍ സാമ്പത്തികമായും ചൂഷണം ചെയ്തിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.
ഇത്തരത്തില്‍ കരസ്ഥമാക്കിയ പണം കൊണ്ടാണ് പ്ലിമത്തിലെ ഡെവോണ്‍ പോര്‍ട്ടില്‍ ഉള്ള കെയര്‍ ഹോമില്‍ ജോലിയും സമ്പാധിച്ചിരിക്കുന്നത്.അവിടെ എത്തിയ ശേഷവും യുവതികളെ അങ്ങോട്ടേക്ക് ക്ഷണിക്കുന്ന ചാറ്റുകളും ഇപ്പോള്‍ ലീക്കായ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
കെയര്‍ ഹോമില്‍ ജോലി ചെയ്യുമ്പോഴും മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി ലഭിച്ചതിനാല്‍ ലണ്ടനില്‍ നിന്നും പ്ലിമത്തിലേക്ക് താമസം മാറി എന്നാണ് ഇയാള്‍ ''കസ്റ്റമേഴ്സിനോട് '' നിരന്തരമായി പറയുന്നത് . ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബത്തില്‍ അറിയിച്ചപ്പോള്‍ വിവാഹപ്രായമായ സഹോദരിയെ ഓര്‍ത്തു റിപ്പോര്‍ട്ട് ചെയ്യരുത് എന്നാണ് പിതാവ് ആവശ്യപ്പെടുന്നത്.
എന്നാല്‍ അതേ പ്രായത്തില്‍ ഉള്ള പത്തു യുവതികളെ മകന് ദുരുപയോഗം ചെയ്യുന്നത് ചൂണ്ടികാട്ടിയപ്പോളാണ് എങ്കില്‍ ഞങ്ങള്‍ ആത്മഹത്യ ചെയ്യും എന്ന പതിനെട്ടാമത്തെ അടവ് പിതാവും പുറത്തെടുക്കുന്നത്.
നാട്ടില്‍ കഴിഞ്ഞപ്പോഴും ഭരണ കക്ഷിയുടെ യുവജന വിഭാഗത്തില്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിച്ച ഇയാള്‍ ഇതേ കരവിരുത് പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് സംശയിക്കപ്പെടേണ്ട വിധത്തിലാണ് ഇയാളെക്കുറിച്ചു സോഷ്യല്‍ മീഡിയ വെളിപ്പെടുത്തല്‍ നടത്തിയ ജോ എന്ന യുകെ മലയാളി അടക്കമുള്ളവര്‍ നേരിടുന്ന സൈബര്‍ ആക്രമണം.
ഇപ്പോള്‍ നാട്ടില്‍ അവധിക്കെത്തിയ ജോയെ ഫോണ്‍ നമ്പര്‍ കണ്ടെത്തി യുവാവിന് വേണ്ടി ഇന്നലെ ഭരണകക്ഷിയുടെ യുവജന വിഭാഗം നേതാക്കള്‍ സുഹൃത്തുക്കള്‍ എന്ന വ്യാജേനെ കൂടുതല്‍ വിവരങ്ങള്‍ തേടുക ആയിരുന്നു. എന്നാല്‍ തനിക്ക് ലഭിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല എന്ന നിലപാടാണ് ജോ സ്വീകരിച്ചത്.
യുവാവിന് അപകീര്‍ത്തി ആയി തോന്നിയെങ്കില്‍ ധൈര്യമായി ഫേസ്ബുക്കില്‍ ലൈവ് ആയി എത്താനാണ് സുഹൃത്തുക്കള്‍ എന്ന പ്രാദേശിക നേതാക്കളെ അറിയിച്ചത്. അപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലൈവായി തന്നെ കൈമാറാം എന്ന ഓഫറും ജോ നല്‍കിയിട്ടുണ്ട് .
യുകെയിലെ ഒരു യുവതി ജോക്ക് വിവരങ്ങള്‍ കൈമാറിയത് അദ്ദേഹം തന്റെ ഫേസ്ബുക് ലൈവില്‍ വെളിപ്പെടുത്തിയതോടെ ആ യുവതിയാര്, യുവാവിന്റെ ഭാര്യ ഇപ്പോള്‍ എവിടെ എന്നൊക്കെയുള്ള രണ്ടു പ്രധാന ചോദ്യങ്ങളാണ് യുവാവിന്റെ സുഹൃത്തുക്കള്‍ക്ക് അറിയേണ്ടത്.
എന്നാല്‍ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടത് എങ്ങനെ എന്ന കാര്യത്തില്‍ ഇപ്പോഴും ആര്‍ക്കും കൃത്യയമായ ധാരണ ഉണ്ടായിട്ടില്ലെന്ന് വസ്തുതയാണ്. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന് ഇരപിടിയനായ യുവാവിനും ബോധ്യമായിട്ടില്ല.
ഇയാളുടെ മുഴുവന്‍ സോഷ്യല്‍ മീഡിയ ഇടപെടലും കേരളത്തില്‍ പോലീസ് സൈബര്‍ വിങ്ങിന്റെ കൂടി സഹായത്തോടെയാണ് ചോര്‍ത്തപ്പെട്ടത്.. യുവാവ് സാമ്പത്തിക വഞ്ചന കാട്ടിയ യുവതികളില്‍ ഒരാളുടെ ബന്ധു ഐ പി എസ് കേഡറില്‍ ജോലി ചെയ്യുന്നതാണ് ഇത്തരം കാര്യങ്ങള്‍ക്ക് തുണ ആയി മാറിയത്.
ലണ്ടനിലെ സ്ത്രീ ഇരപിടിയന്‍ ഇപ്പോള്‍ പ്ലിമത്തിലാണ് ലാന്‍ഡ് ചെയ്തിരിക്കുന്നത് എന്നത് ഞെട്ടലോടെയാണ് നൂറുകണക്കിന് മലയാളി കുടുംബങ്ങള്‍ ഉള്ള ഈ പ്രദേശത്തെ മലയാളികള്‍ ഇന്നലെ വായിച്ചറിഞ്ഞത്.
ഇതോടെ അസോസിയേഷന് ഭാരവാഹികള്‍ അടക്കമുള്ള മലയാളി പൊതുപ്രവര്‍ത്തകര്‍ യുവാവിന്റെ വിവരങ്ങള്‍ തേടി ബ്രിട്ടീഷ് മലയാളിയെയും സമീപിക്കുക ആയിരുന്നു. ഇയാള്‍ ജോലി ചെയ്യുന്ന കെയര്‍ ഹോമിനെ കുറിച്ചുള്ള ഏകദേശ ധാരണയും കൈമാറിയിട്ടുണ്ട്.
പ്രായമായ രോഗികളുടെ ജീവന് പോലും ഇത്തരം കാമവെറിയന്മാരുള്ളപ്പോള് ഭീക്ഷണിയാകും എന്ന സൂചനയോടെ കെയര്‍ ഹോം മാനേജര്‍, സി ക്യൂസി, പ്രാദേശിക കൗണ്‍സില്‍ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉള്ള ഒരുക്കത്തിലാണ് മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍.
സാമൂഹ്യ വിപത്തായ ഒരാള്‍ തങ്ങളുടെ നാട്ടില്‍ കഴിയുമ്പോള്‍ സ്ത്രീകളും പെണ്‍കുട്ടികളും കാമവെറിയന്റെ ഇരകള്‍ ആകാനുള്ള സാഹചര്യം തങ്ങള്‍ സൃഷ്ടിക്കില്ല എന്ന ഉറപ്പാണ് ഇവര്‍ നല്‍കുന്നത്. കഴുകന്റെ സ്വഭാവമുള്ള യുവാവ് തക്കം കിട്ടിയാല്‍ ഏതു വീട്ടിലും പറന്നിറങ്ങും എന്ന ചിന്ത പ്ലിമത്തില്‍ മലയാളികള്‍ക്കിടയില്‍ പടരുകയാണ് ഇന്നലെ മുതല്‍ .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.