ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറയെ തിരികെ കിട്ടുമ്പോഴും.. കോട്ടയം എരുമേലിയിൽ നിന്ന് കാണാതായ ജസ്‌ന എവിടെയെന്ന ചോദ്യം ബാക്കി.

കൊല്ലം: ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറയെ കണ്ടെത്തിയതില്‍ സന്തോഷം പങ്കുവച്ച് എരുമേലിയില്‍ നിന്ന് കാണാതായ ജസ്‌നയുടെ പിതാവ് ജയിംസ്.

ആറുവയസുകാരി അബിഗേലിനെ കാണാതായത് മുതല്‍ താന്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്നുവെന്നും കുട്ടിയെ തിരികെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ജയിംസ് പറഞ്ഞു.

കുട്ടിയെ കാണാതായെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ താന്‍ മകള്‍ ജസ്‌നയെ ഓര്‍ത്തു. രാത്രി മുഴുവന്‍ വിഷമത്തിലായിരുന്നു. തീരെ ഉറങ്ങിയിരുന്നില്ല.

മുഴുവന്‍ സമയവും ടിവി കണ്ടിരുന്നു. കുട്ടിയെ തിരികെ കിട്ടണേയെന്ന പ്രാര്‍ത്ഥനയായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോഴായിരുന്നു കുട്ടിയെ തിരികെ കിട്ടിയ വാര്‍ത്ത അറിഞ്ഞത്. വളരെ സന്തോഷമുണ്ടെന്നും ജയിംസ് കൂട്ടിച്ചേര്‍ത്തു.

വ്യാജ വാര്‍ത്തകളൊന്നും പുറത്തുവിടാതെ കൃത്യമായ അന്വേഷണം നടത്തി. എന്നാല്‍ ഇതുപോലൊരു അന്വേഷണം അന്ന് ജസ്‌നയുടെ കാര്യത്തില്‍ ഉണ്ടായില്ലെന്നും ജയിംസ് പറയുന്നു.

അന്ന് ഒരുപാട് വ്യാജ വാര്‍ത്തകള്‍ വരുകയും അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തു. അതുകൊണ്ടാണ് ജസ്‌നയെ തിരികെ കിട്ടാതെ പോയതെന്നും ജയിംസ് പറഞ്ഞു.

2018 മാര്‍ച്ച് 22ന് ആയിരുന്നു എരുമേലി സ്വദേശി ജസ്‌ന ജയിംസിനെ കാണാതായത്. വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് പോകുകയാണെന്ന് അറിയിച്ചാണ് ജസ്‌ന പോയത്.

വെച്ചൂച്ചിറയിലെ വീട്ടില്‍ നിന്ന് ജസ്‌ന എരുമേലി വരെ എത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചിരുന്നു. എന്നാല്‍ ജസ്‌ന പിന്നീട് എങ്ങോട്ട് പോയെന്നോ എന്ത് സംഭവിച്ചെന്നോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !