പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഭർത്താവിനെ ഭാര്യ അടിച്ച് കൊലപ്പെടുത്തി. പിറന്നാൾ ആഘോഷിക്കാൻ ദുബായിലേക്ക് കൊണ്ട് പോകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഭാര്യയുടെ പ്രതികാര നടപടി.
സംഭവത്തിൽ ഭാര്യയായ രേണുകയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. പൂനെ വാനോരിയിൽ താമസിക്കുന്ന കൺസ്ട്രക്ഷൻ ബിസിനസുകാരനായ നിഖിൽ ഖന്നയേയാണ് രേണുക അടിച്ച് കൊലപ്പെടുത്തിയത്.
ജന്മദിനം ആഘോഷിക്കാൻ ഭർത്താവ് ദുബായിലേക്ക് കൊണ്ടു പോകാത്തതിനെ തുടർന്നാണ് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ രേണുക നിഖിലിന്റെ മൂക്കിന് ഇടിക്കുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ നിഖിലിന്റെ ചില പല്ലുകളും പൊട്ടിയിട്ടുണ്ട്.നിഖിൽ അബോധാവസ്ഥയിലാവുകയും ചെയ്തു. അതേസമയം മരണകാരണം രക്തസ്രാവമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൊലക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് രേണുകയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
മരിച്ച നിഖിൽ ഖന്നയും ഭാര്യ രേണുക നിഖിൽ ഖന്നയും (36) ഗംഗാ സാറ്റലൈറ്റിന്റെ എ-5 ബ്ലോക്കിലെ എട്ടാം നിലയിലുള്ള ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. വാക്കുതർക്കത്തെ തുടർന്നാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത്. രേണുകയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.