കളിപ്പാട്ട ക​ച്ച​വ​ടം മറയാക്കി കഞ്ചാവ് വിൽപ്പന' പത്ത​നം​തി​ട്ട വ​ല​ഞ്ചു​ഴി​യി​ൽ 2.450 കി​ലോ ക​ഞ്ചാ​വ്​ പി​ടി​ച്ചെടുത്തു.യുവാവ് പിടിയിൽ

പ​ത്ത​നം​തി​ട്ട: ​പത്ത​നം​തി​ട്ട വ​ല​ഞ്ചു​ഴി​യി​ൽ 2.450 കി​ലോ ക​ഞ്ചാ​വ്​ പി​ടി​ച്ചെടുത്തു. കളിപ്പാട്ട ക​ച്ച​വ​ടം ന​ട​ത്തു​ന്ന യു​വാ​വ്​ താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ട്ടി​ൽ​നിന്നാണ് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്.

സം​ഭ​വ​ത്തി​ൽ വ​ല​ഞ്ചു​ഴി സ്വ​​​ദേ​ശി തൈ​ക്കൂ​ട്ട​ത്തി​ൽ ന​സീ​ബി​നെ​തി​രെ (30) എ​ക്സൈ​സ്​ കേസ് രജിസ്റ്റർ ചെയ്തു.തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30-ന്​​ ​പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ ​നി​ന്ന്​ മൂ​ന്ന്​​ പൊ​തി​ക​ളി​ലാ​യി ക​ഞ്ചാ​വ്​ ​കിട്ടിയത്.

ന​സീ​ബി​ന്‍റെ വീ​ട്ടി​ൽ ക​ഞ്ചാ​വ്‌ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നെ​ന്ന ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന നടത്തിയത്. ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ൽ ക​ളി​പ്പാ​ട്ട ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​ന്‍റെ മ​റ​വി​ലാ​ണ് ഇയാൾ ക​ഞ്ചാ​വ്​ വി​ൽ​പ​ന നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !