തിരുവനന്തപുരം: സമരമുഖത്തെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി നസിയ പറഞ്ഞു 'ഇതാണ് എന്റെ മൂക്കടിച്ചു പൊട്ടിച്ച പൊലീസുകാരൻ". നന്ദാവനം എ.ആർ ക്യാമ്പിലെ സി.പി.ഒ ജോസാണ് മർദ്ദിച്ചതെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗമായ നസിയ തിരിച്ചറിഞ്ഞു.
ഇയാളുടെ ചിത്രമുൾപ്പെടെ നസിയ ഇന്ന് പൊലീസ് കംപ്ളെയ്ന്റ് അതോറിട്ടി, മനുഷ്യാവകാശ കമ്മിഷൻ, വനിതാകമ്മിഷൻ എന്നിവർക്ക് പരാതി നൽകും.നെയ്യാറ്റിൻകര അതിയന്നൂർ അവണാകുഴി സ്വദേശിയാണ് ജോസ്. എന്നാൽ നസിയയുടെ മൂക്കടിച്ചുപൊട്ടിച്ചയാളെ കണ്ടെത്താൻ രണ്ടു ദിവസമായിട്ടും പൊലീസിനായിട്ടില്ല.
അതിനിടെ സമരരംഗം വഷളായതോടെ പൊലീസുകാർ ജോസിനെ ഒളിപ്പിച്ചിരുന്നു. എന്നാൽ ആ മുഖം തന്റെ മനസിലുണ്ടെന്ന് നസിയ പറഞ്ഞു. വിലാസം കണ്ടെത്താൻ സമയമെടുത്തതുകൊണ്ടാണ് പരാതി നൽകാൻ വൈകിയത്.
സമരത്തിൽ സ്ത്രീകളെ ആക്രമിക്കുന്ന പൊലീസിന്റെ രീതി കാടത്തമാണെന്നും ഇതിന് ഭരണാധികാരികളുടെ പിന്തുണയുണ്ടെന്നും നസിയ പറഞ്ഞു. മലപ്പുറം എസ്.എ.പി ക്യാമ്പിൽ നിന്ന് ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായാണ് ജോസ് എ.ആർ ക്യാമ്പിലെത്തിയത്.
പൊലീസുകാരന്റെ കോളറിൽ പിടിച്ചതിനെ തുടർന്നുള്ള പ്രകോപനമാണ് നസിയയെ തല്ലാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവമന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.