കോട്ടയം : കൂട്ടിക്കലിൽ 2021ലുണ്ടായ ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്‌ടപ്പെട്ടവർക്കായി സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി നിർമിച്ച 25 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി.
കൂട്ടിക്കൽ പഞ്ചായത്ത് ടൗൺ വാർഡിലെ തേൻപുഴയിൽ പാർടി വാങ്ങിയ രണ്ടേക്കർ 10 സെന്റിലാണ് (ഇഎംഎസ് നഗർ) വീടുകൾ നിർമിച്ചത്. സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവർ പങ്കെടുത്തു.തകർന്ന കൂട്ടിക്കലിനെ പുനരുദ്ധരിക്കാൻ പാർടി നേതൃത്വവും വർഗബഹുജന സംഘടനകളും മുന്നിട്ടിറങ്ങുകയായിരുന്നു. വീട് നിർമാണത്തിന് കാഞ്ഞിരപ്പള്ളി യിലെ മുഴുവൻ പാർടി അംഗങ്ങളിൽനിന്നും പണം സ്വരൂപിച്ചു. ജില്ലയിലെ പാർടി അംഗങ്ങൾ, വർഗബഹുജന സംഘടനകൾ, സർവീസ് സംഘടനകൾ എന്നിവയും സഹായിച്ചു. ആകെ ചെലവിന്റെ 10 ശതമാനം മാത്രമാണ് ഹുണ്ടിക പിരിവിലൂടെ ശേഖരിച്ചത്.
എല്ലാം നഷ്‌ടപ്പെട്ടവരെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ മനുഷ്യസാധ്യമായ എല്ലാ പ്രവർത്തനങ്ങളും ചെയ്‌തു. പുറംപോക്കിൽ താമസിച്ചിരുന്ന വീട് നഷ്‌ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും വീടും നൽകി. വീടു നഷ്‌ടപ്പെട്ട മറ്റുള്ളവർക്ക് അതിനുള്ള നഷ്‌ടപരിഹാര തുകയും സമയബന്ധിതമായി നൽകി. അതിൽ ചില വീടുകളുടെ നിർമാണം അന്തിമ ഘട്ടത്തിലാണ്.
നാട്ടിലെ വിവിധ സന്നദ്ധസംഘടനകളും, ചില രാഷ്‌ട്രീയ കക്ഷികളും വീടു നിർമിച്ച് നൽകാൻ മുന്നോട്ടു വന്നു. നിർധനരും നിരാലംബരുമായ ദുരന്തത്തിലകപ്പെട്ട 25 പേർക്ക് സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി വീട് നൽകാൻ തീരുമാനിച്ചത് മറ്റൊരു രാഷ്‌ട്രീയ പാർടിക്കും ചെയ്യാൻ കഴിയാത്തതാണ്.
സിപിഐ എമ്മും പാർടിയുമായി ബന്ധപ്പെട്ട വർഗബഹുജന സംഘടനകളിൽനിന്നും പണം സമാഹരിച്ചത് ഏറെ ശ്രദ്ധേയവും അഭിനന്ദാർഹവുമാണ്. ഭവന നിർമാണം മാതൃകാപരമായി സമയബന്ധിതമായി തന്നെ പൂർത്തീകരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.