കോട്ടയം: എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടം വിശദീകരിക്കാൻ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന ജനസദസിന്റെ പേരിൽ നടത്തുന്ന ധൂർത്തും, പൊള്ളത്തരങ്ങളും ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടാൻ-
കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും പിണറായി സർക്കാരിന്റെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും, സാമ്പത്തിക തകർച്ചയും, അക്രമവും സ്ത്രീ പീഡനങ്ങളും ജനങ്ങളുടെ മുൻപിൽ വിശദീകരിക്കാനും, എൽഡിഎഫ് സർക്കാരിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിക്കുന്നതിനും,
യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ രണ്ടാം തീയതി കേരളത്തിലെ പതിനാല് ജില്ലകളിലും നടക്കുന്ന കുറ്റവിചാരണ സദസ്സിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 2 ശനി 3:00 പി എം ന് ഏറ്റുമാനൂരിൽ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിക്കും.
കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ജനകീയ വിചാരണ സദസ് ഉദ്ഘാടനം ചെയ്യും.യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും.
മാത്യു കുഴൽനാടൻ എംഎൽഎ എൽഡിഎഫ് സർക്കാരിനെതിരെ കുറ്റപത്രം അവതരിപ്പിച്ച് മുഖ്യ പ്രസംഗം നടത്തും.
യുഡിഎഫ് സംസ്ഥാന-ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് UDF ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കൺവീനർ ഫിൽസൺ മാത്യൂസ്, ജെറോയി പൊന്നാറ്റിൽ , ബിനു ചെങ്ങളം, സോബിൻ തെക്കേടം, പി.എം. സലിം, സാജു എം.ഫിലിപ്പ്, റ്റി.ആർ മധൻലാൽ, ടോമി വേധഗിരി, എന്നിവർ കോട്ടയം പ്രസ് ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.