കോട്ടയം : സംസ്ഥാന ത്തെ പൊതു മേഖല സംരംഭങ്ങളെ സംബന്ധിച്ച് സർക്കാർ ആശയകുഴപ്പതിലാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ്ജ് കുര്യൻ അഭിപ്രായപ്പെട്ടു.വെള്ളൂർ കെപിപിഎൽ സംരക്ഷിക്കുക,തൊഴിലാളി കൾക്ക് സ്ഥിരനിയമനം നൽകുക, എയിംസ് ന് വെള്ളൂരിൽ സ്ഥലം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി ജി ബിജുകുമാർ നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെപിപിഎൽ തൊഴിലാളി കൾക്ക് ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന നാഷണൽ കമ്പ നി ലോ ട്രിബ്യൂണൽ വിധി ക്കെതിരെ സുപ്രീംകോടതി യെ സമീപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം ആശയകുഴപ്പമുണ്ടെന്നതിന്റെ തെളിവാണ്.സാധാരണ സ്വകാര്യ -കുത്തക മുതലാളിമാർ പോലും ട്രിബ്യൂണൽ വിധിക്കെതിരെ അപ്പീൽ പോകാറില്ല. സുപ്രീംകോടതി യിലെ കേസിൽ നിന്നും കെപിപിഎൽ മാനേജ്മെന്റ് പിൻമാറണമെന്നും എല്ലാ ആനുകൂല്യങ്ങളോടുംകൂടി ജീവനകാർക്ക് സ്ഥിരനിയമനം നൽകണമെന്നും ജോർജ്ജ് കുര്യൻ ആവശ്യപ്പെട്ടു.
ബിജെപി തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പി സി ബിനേഷ്കുമാർ അദ്ധ്യക്ഷതവഹിച്ചയോഗത്തിൽ ബിജെപി എറണാകുളം മേഖല വൈസ് പ്രസിഡന്റ് എൻ പി കൃഷ്ണകുമാർ, മേഖല സെക്രട്ടറി കൃഷ്ണകുമാർ നീറിക്കാട്,ജില്ലാ ജനറൽസെക്രട്ടറി എസ്.രതീഷ്,വൈസ് പ്രസിഡന്റ് കെ പി ഭുവനേശ്,ലേഖ അശോക്, സോബിൻലാൽ, രമേശ് കാവിമറ്റം, റ്റി വി മിത്രലാൽ, കെ .ആർ പ്രദീപ്, ജയപ്രകാശ് വാകത്താനം,കെ കെ രാധാകൃഷ്ണൻ, എം ആർ ഷാജി,പ്രിൻസി ഷാജി,എസ്സ്.മനോജ്, ഷിബുകുട്ടൻ ഇറുമ്പയം എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.