പത്തനംതിട്ട: പത്തനംതിട്ടയിൽ ബുധനാഴ്‌ച വൈകിട്ട് ലഭിച്ച കനത്ത മഴയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കനത്ത മഴയിൽ ചുരുളിക്കോട് ഉരുൾപ്പൊട്ടി. ആളപായമില്ല. ഏക്കറ് കണക്കിന് കൃഷി ഭൂമി ഒലിച്ച് പോയി. ചെന്നീർക്കരയിലുമ ഉരുൾപൊട്ടിയതായി സംശയമുണ്ട്. മഴയിൽ ജില്ലയിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി.പത്തനംതിട്ട നഗര പ്രദേശത്ത് 200 മില്ലീ മീറ്ററിന് മുകളിൽ അതി തീവ്ര മഴ ലഭിച്ചു. ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും, വിനോദ സഞ്ചാര പ്രവർത്തനങ്ങളും 24 വരെ - നിരോധിച്ചു. തൊഴിലുറപ്പ് ജോലികൾ,
വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്, കുട്ട വഞ്ചി സവാരി, ബോട്ടിങ് എന്നിവയും നിരോധിച്ചു. ശബരിമല തീർഥാടകർക്ക് നിരോധനം ബാധകമല്ല. തീർഥാടകർ ശബരിമലയിലേക്കും, തിരിച്ചുമുള്ള യാത്രകളിൽ ജാഗ്രത പുലർത്തണമെന്ന് കലക്ടർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.