വലവൂർ: വലവൂർ സർവീസ് സഹകരണ ബാങ്കിൽ ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബാങ്കിനെ തകർത്തവർ നേതൃത്വം നൽകുന്ന പാനൽ വിജയിച്ചിരിക്കുന്നത് പഞ്ചായത്തിന് പുറത്തുള്ള പ്രദേശങ്ങളായ കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി,
ഉഴവൂർ ഭരണങ്ങാനം, കടനാട് എന്നീ സ്ഥലങ്ങളിൽ നിന്നും, ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ബാങ്കിന്റെ പരിധിക്ക് വെളിയിലുള്ള ആളുകൾക്ക് മെമ്പർഷിപ്പ് ചേർത്ത്, വിതരണം ചെയ്തു നടത്തിയ കള്ളവോട്ടിന്റെ വിജയമാണെന്ന് യുഡിഎഫ് ആരോപിച്ചു.
ഈ വിജയം ജനാധിപത്യത്തിന്റെ വിജയമല്ലന്നും, കരൂർ പഞ്ചായത്തിലെ വലവൂർ ബാങ്ക് സഹകാരികളെ വെല്ലുവിളി ആണെന്നും നേതാക്കൾ പറഞ്ഞു.നിലവിലുള്ള ഭരണസമിതി കരൂർ പഞ്ചായത്തിലെ സഹകാരികളെ വെല്ലുവിളിച്ച് പഞ്ചായത്തിന്റെ പരിധിക്ക് പുറത്ത്നിന്നുള്ള ആളുകളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി വിജയം നേടിയിരിക്കുന്നത് ബാങ്കിൽ നടത്തികൊണ്ടിരുന്ന അഴിമതി മൂടിവയ്ക്കാൻ ആണെന്നും നേതാക്ക പറഞ്ഞു.
15823 വോട്ടർമാർ ഉള്ള ബാങ്കിൽ 4700 പേർ മാത്രമാണ് വോട്ട് രേഖപെടുത്തിയിരിക്കുന്നതെന്നും, അതിൽ 2500 വോട്ടർമാരും കരൂർ പഞ്ചായത്തിന് വെളിയിൽ നിന്ന് വന്ന് കള്ള വോട്ടുചെയ്തിട്ടും യുഡിഎഫ് സ്ഥാനാര്ഥികൾ 1500 റോളം വോട്ടുകൾ നേടിയത് യു ഡി എഫിന്റെ ശക്തിയാണ് തെളിയിച്ചിരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
ബാങ്കിലെ സഹകാരികളുടെ പണം എത്രയും വേഗം തിരികെ കൊടുത്തു തീർത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും പാലായിൽ നടന്ന പത്രസമ്മേളനത്തിൽ യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജീ മഞ്ഞക്കടവിൽ , കേരള കോൺഗ്രസ പാലാ നിയോജകമണ്ഡലം പ്രസിഡണ്ട്ജോർജ് പുളിങ്കട് കോൺഗ്രസ് കരൂർ മണ്ഡലം പ്രസിഡണ്ട് പയസ് മാണി എന്നിവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.