പാലാ : വള്ളിച്ചിറ സ്വദേശിയുടെ സ്കൂട്ടറും ഇയാളുടെ കഴുത്തിൽ കിടന്നിരുന്ന മാലയും തട്ടിയെടുത്ത കേസിൽ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പാലാ വെള്ളിയാപ്പള്ളി ഇടയാറ്റ് ഭാഗത്ത് പുതുശ്ശേരി വീട്ടിൽ ദിലീപ് വിജയൻ (38) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇരുപതാം തീയതി പാലാ പുത്തൻ പള്ളിക്കുന്ന് ഭാഗത്ത് വെച്ച് വള്ളിച്ചിറ സ്വദേശിയെ ഇയാളുടെ സ്കൂട്ടറിൽ നിന്ന് തള്ളി താഴെ ഇട്ടതിനുശേഷം സ്കൂട്ടറും ഇയാളുടെ കഴുത്തിൽ കിടന്നിരുന്ന മാലയും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ കണ്ടെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.ഐ ബിനു വി.എൽ, സി.പി.ഓ മാരായ ശ്രീജേഷ് കുമാർ,
സിനോജ്, അഭിലാഷ് എം.എസ്, അനൂപ് സി.ജി, ജിജോമോൻ, അജയകുമാർ, ജസ്റ്റിൻ ജോസഫ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ പാലാ, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.