മുംബൈ: ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മുംബൈ മലയാളിയും കഥാകാരിയുമായ ഗീത നെൻമിനി പങ്കെടുക്കുന്നു.
ഗീതയുടെ നടുമുറ്റം എന്ന കഥാസമാഹാരത്തിന്‍റെ പ്രകാശനം പുസ്തകമേളയിൽ വെച്ചാണ് നടത്തുന്നത്. നവംബർ 1ന് ആരംഭിക്കുന്ന പുസ്തകമേളയിൽ നവംബർ 4ന് വൈകീട്ട് 7 മണിക്ക് റൈറ്റേഴ്സ് ഫോറം ഹാൾ നമ്പർ 4ൽ വെച്ചാണ് നടുമുറ്റം പ്രകാശനം ചെയ്യപ്പെടുന്നത്.
മേളയിൽ പങ്കെടുക്കുവാൻ നവംബർ 2നാണ് ഗീത കുടുംബസമേതം ദുബായിലേക്ക് പോകുന്നത്. ഗീതയുടെ ആദ്യത്തെ സമാഹാരമായ നീലരാജിക്ക് 2022 ലെ മഹാകവി പി യുടെ പേരിലുള്ള പയസ്വിനി കഥാപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.നടുമുറ്റം രണ്ടാമത്തെ കഥാസമാഹാരമാണ്. പ്രശസ്ത സാഹിത്യകാരൻ രഘുനാഥ് പലേരിയാണ് ഈ കഥാസമാഹാരത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
മുംബൈ സാഹിത്യലോകത്ത് അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയകളിൽ നിറഞ്ഞ സാന്നിധ്യമാണ് ഗീതയുടേത്. മലപ്പുറം സ്വദേശിനിയായ ഗീത കുടുംബത്തോടൊപ്പം അന്ധേരിയിലാണ് താമസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.