ഡബ്ലിന്‍: വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഗണ്യമായ തോതില്‍ നിരക്കിളവ് പ്രഖ്യാപിച്ച് കമ്പനികള്‍.
ഇന്ന് മുതല്‍ വൈദ്യുതിയുടെയും ഗ്യാസിന്റെയും ചാര്‍ജുകളില്‍ കുറവ് വരുത്തുമെന്ന് ഇലക്ട്രിക് അയര്‍ലന്‍ഡ് , SSE എയര്‍ട്രിസിറ്റി , ഫ്ലോഗാസ്, പ്രീപെയ്പവേഴ്സ് , ബോര്‍ഡ് ഗെയ്സ് എനര്ജിയുമടക്കമുള്ള കമ്പനികള്‍ നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
1.1 ദശലക്ഷത്തിലധികം ഇലക്ട്രിക് അയര്‍ലന്‍ഡ് ഉപഭോക്താക്കള്‍ക്ക് അവരുടെ വൈദ്യുതിയുടെ വിലയില്‍ 10% കുറയുമ്പോള്‍ ഗ്യാസ് വിലയില്‍ 12% കുറവുണ്ടാകും. .
സ്റ്റാന്‍ഡിംഗ് ചാര്‍ജുകളും ഇതോടൊപ്പം കുറയുന്നതോടെ വൈദ്യുതി നിരക്കില്‍ പ്രതിവര്‍ഷം 212 യൂറോയും ഗ്യാസില്‍ 216 യൂറോയും ലാഭിക്കാനാവും.
എസ്എസ്ഇ എയര്‍ട്രിസിറ്റി ലക്ഷക്കണക്കിന് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതിക്ക് 12 ശതമാനവും ഗ്യാസിന് 10 ശതമാനവും വില കുറയ്ക്കും.
പ്രീപെയ്പവേഴ്സിന്റെ 180,000 ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി, ഗ്യാസ് ചാര്‍ജുകളില്‍ യഥാക്രമം 12.8%, 13.5% എന്നിവയുടെ കുറവ് ലഭിക്കും.മറ്റ് പ്രധാന വിതരണക്കാരും വരും ദിവസങ്ങളില്‍ വിലയില്‍ മാറ്റം വരുത്തും.
ഫ്ലോഗാസ് അതിന്റെ ഗാര്‍ഹിക വൈദ്യുതി, വാതക വിലകള്‍ നവംബര്‍ 6-ന് 30% കുറയ്ക്കും, ഇത് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് 900 യൂറോയും ഗ്യാസ് ഉപഭോക്താക്കള്‍ക്ക് 780 യൂറോയും ലാഭിക്കും.
നവംബര്‍ 9-ന് ബോര്‍ഡ് ഗ്യാസ് എനര്‍ജി അതിന്റെ 600,000 ഉപഭോക്താക്കള്‍ക്കുള്ള നിരക്ക് കുറയ്ക്കും.
വൈദ്യുതി, ഗ്യാസ് ചാര്‍ജുകളില്‍ 15.5% ഇതോടെ കുറയും, ഇത് ഗ്യാസ് ഉപഭോക്താക്കള്‍ക്ക് 274 യൂറോയും വൈദ്യുതി ഉപഭോക്താക്കള്‍ക്ക് 357 യൂറോയും വാര്‍ഷിക ലാഭം നല്കുന്നു.
എനര്‍ജിയയും പിനെനെര്ജിയും ഉള്‍പ്പെടെയുള്ള മറ്റ് ചില ഊര്‍ജ കമ്പനികള്‍ മുമ്പുതന്നെ തന്നെ നിരക്ക് കുറച്ചതിന് ശേഷമാണ് വീണ്ടും ഇപ്പോള്‍ വില കുറയ്ക്കുന്നത്.
എന്നിരുന്നാലും, കുത്തനെയുള്ള ഗാര്‍ഹിക ഊര്‍ജ്ജ ചെലവ് വര്‍ധിച്ചതിന് ശേഷമാണ് ഇപ്പോള്‍ വില കുറയുന്നത്, ഇപ്പോള്‍ നിലവില്‍ വരുന്ന വിലകളും 18 മാസം മുമ്പുള്ളതിനേക്കാള്‍ ഉയര്‍ന്നതാണ്.
ഉക്രെയ്നിലെ യുദ്ധം ആരംഭിച്ചതിന് ശേഷം ആഗോളതലത്തില്‍ ഊര്‍ജ്ജ വില ഉയര്‍ന്നതിനാല്‍ എല്ലാ പ്രധാന കമ്പനികളും വില വര്‍ദ്ധിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വര്‍ധിച്ച ആഗോള ഊര്‍ജ വില 61% ഇടിഞ്ഞതായി സിഎസ്ഒയുടെ കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്ക് അതിന്റെ ലഭിച്ചിരുന്നില്ല.
അതേസമയം,ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച എനര്‍ജി ക്രെഡിറ്റുകളിലെ ആദ്യ ഗഡു ഡിസംബര്‍ ആദ്യം മുതല്‍ ലഭിച്ചുതുടങ്ങും.ബാക്കി ക്രെഡിറ്റുകള്‍ 2024 ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ ലഭിക്കും..
ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കള്‍ക്ക് 150 യൂറോ വീതം മൂല്യമുള്ള മൂന്ന് ഗവണ്മെന്റ് എനര്‍ജി ക്രെഡിറ്റുകളാണ് ലഭിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.