ആലപ്പുഴ: പുന്നപ്രയിൽ കിടപ്പുരോഗിയായ പിതാവ് കട്ടിലിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടത് കൊലപാതകമെന്നു തെളിഞ്ഞു.
65 വയസുള്ള ഈരേശേരിൽ സെബാസ്റ്റ്യൻ ആണ് മകന്റെ അടിയേറ്റ് മരിച്ചത്. മകൻ സെബിൻ ക്രിസ്റ്റിനെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു.വാഹനാപകടത്തിൽ പരുക്കേറ്റ് നാലുവർഷമായി കിടപ്പിലായിരുന്ന സെബാസ്റ്റ്യൻ ചൊവ്വാച്ഴ്ചയാണ് മരിച്ചത്. കട്ടിലിൽ നിന്ന് വീണു മരിച്ചു എന്നാണ് പരിസര വാസികളോടും പൊലീസിനോടും മകൻ സെബിൻ പറഞ്ഞത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ശക്തമായ അടിയേറ്റാണ് മരിച്ചതെന്ന കാര്യം വ്യക്തമായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ മകൻ കൊലപ്പെടുത്തിയതാണ് എന്ന് തെളിഞ്ഞു.
വാക്കർ കൊണ്ട് പിതാവിനെ അടിക്കുകയായിരുന്നുവെന്ന് സെബിൻ പൊലിസ് ചോദ്യം ചെയ്തപ്പോൾ സമ്മതിച്ചു. മദ്യലഹരിയിലായിരുന്ന സെബിൻ പിതാവിനെ അടിക്കുകയായിരുന്നു .തുടർന്ന് നിലത്തുവീണ് മരിച്ചതായി എല്ലാവരോടും പറഞ്ഞു.
സെബാസ്റ്റ്യന്റെ ഭാര്യ നേരത്തെ മരിച്ചതാണ്. പ്രതിയായ സെബിനും ഇളയ സഹോദരനുമാണ് വീട്ടിലുള്ളത്. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്തയാളാണ് പിടിയിലായ സെബിൻ. ഇളയ സഹോദരൻ ഐസ്ക്രീം വിൽപന നടത്തുകയാണ്. അറസ്റ്റിലായ സെബിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.