മണിമല: മണിമല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.മാരായി സഹോദരങ്ങൾ. പി.എം. അനിൽകുമാറും അനുജൻ പി.എം. സുനിൽകുമാറും എസ്.ഐ.മാരായെത്തിയത് അടുത്ത നാളിൽ. സ്റ്റേഷനിലെ സീനിയർ, അനുജൻ സുനിൽകുമാറാണ്.
പി.എസ്.സി. റാങ്ക് ലിസ്റ്റിൽ സുനിൽകുമാർ 72-ാം റാങ്കും അനിൽകുമാർ 155-ാം റാങ്കുമായിരുന്നു. ഡിഗ്രി കഴിഞ്ഞ് പരീക്ഷാപരിശീലനം നടത്തുന്നതിനിടയിലാണ് പി.എസ്.സി. പരീക്ഷ എഴുതിയത്.ഒരേ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച ഇവർ 1997-ലെ പോലീസ് ട്രെയിനിങ് ബാച്ചിലായിരുന്നു. സുനിലിന് 97 ഡിസംബർ ഒന്നിന് നിയമനം ലഭിച്ചു. അനിലിന് 1998 ജനുവരി 27-നും. അനിൽ ഈരാറ്റുപേട്ട, പൊൻകുന്നം, മണിമല, തിടനാട് സ്റ്റേഷനുകളിലും സുനിൽ മണിമല, എരുമേലി കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിലും ജോലി ചെയ്തിട്ടുണ്ട്.
ചിറക്കടവ് ഗ്രാമദീപം പുതുക്കാട്ട് റിട്ട. കെ.എസ് ആർ.ടി.സി. ഉദ്യോഗസ്ഥൻ മുരളീധരൻ നായരുടെയും പരേതയായ ഭവാനിയമ്മയുടെയും മക്കളാണ്. കുടുംബവീട്ടിലാണ് അനിൽകുമാർ താമസിക്കുന്നത്.
ഭാര്യ: ജ്യോതിശ്രീ. മക്കൾ: പാർവതി, പവിത്ര, പ്രണവ്. സുനിൽ കുടുംബവീടിന് അടുത്തുതന്നെ താമസിക്കുന്നു. ശാലിനിയാണ് ഭാര്യ. മക്കൾ: അശ്വിൻ, അമന്യ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.