ന്യൂഡല്‍ഹി: യുനെസ്കോയുടെ സാഹിത്യ നഗരപദവി ലഭിച്ച കോഴിക്കോടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുനെസ്കോയുടെ 'സാഹിത്യ നഗരം' ബഹുമതി ലഭിച്ചതോടെ സാഹിത്യ കലയോടുള്ള കോഴിക്കോടിന്റെ അഭിനിവേശം ആഗോളതലത്തില്‍ ഇടം നേടിയിരിക്കുന്നു.
ഊര്‍ജ്വസ്വലമായ സാഹിത്യ പാരമ്പര്യമുള്ള ഈ നഗരം പഠനത്തെയും കഥാകഥനത്തെയും പ്രതിനിധാനം ചെയ്യുന്നു. സാഹിത്യത്തോടുള്ള കോഴിക്കോടിന്റെ അഗാധമായ സ്നേഹം ലോകമെമ്പാടുമുള്ള എഴുത്തുകാരെയും വായനക്കാരെയും പ്രചോദിപ്പിക്കുന്നത് തുടരട്ടെ.- പ്രധാനമന്ത്രി കുറിച്ചു.
യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്ക്കില് കോഴിക്കോടുള്‍പ്പെടെ 55 നഗരങ്ങളാണ് ചൊവ്വാഴ്ച ഇടംപിടിച്ചത്. സംഗീതനഗരപദവിനേടിയ ഗ്വാളിയോര്‍ മാത്രമാണ് പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ഇടംനേടിയ മറ്റൊരുനഗരം.'കില'യുടെ സഹകരണത്തോടെയാണ് സാഹിത്യനഗരപദവിക്കായുള്ള കോഴിക്കോടിന്റെ ശ്രമംതുടങ്ങിയത്.
കഴിഞ്ഞവര്‍ഷം സാഹിത്യനഗരശൃംഖലയിലുള്ള പ്രാഗില്‍നിന്നുള്ള ഗവേഷകവിദ്യാര്‍ഥി കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പിന്നീട് എന്‍.ഐ.ടി., ഐ.ഐ.എം., വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വായനശാലകള്‍, പ്രസാധകര് എന്നിവരെല്ലാം പ്രവര്‍ത്തനങ്ങളില്‍ ഒപ്പംചേര്‍ന്നു.
വികസന തന്ത്രങ്ങളുടെ ഭാഗമായി സംസ്കാരവും സര്‍ഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായിട്ടാണ് യുനെസ്കോ പദവി നല്‍കുന്നത്.
നന്ദി അറിയിച്ചു -കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.