ലണ്ടന്‍: യുകെയില്‍ സംഹാര തണ്ഡവമാടി 'കീറന്‍' കൊടുങ്കാറ്റ്. 104 മൈല്‍ വേഗത്തില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. തെക്കന്‍ ഇംഗ്ലണ്ടിലെ ഡെവണ്‍, കോണ്‍വാള്‍, സസെക്സ്, സറെ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പടെ വിവിധ പ്രദേശങ്ങളിലാണ് സിയാറന്‍ കൊടുങ്കാറ്റ് നാശങ്ങള് വിതച്ചത്. ഇവിടങ്ങളിള്‍ മൂന്നൂറിലധികം സ്കൂളുകള്‍ അടച്ചു.
കനത്ത വെള്ളപ്പൊക്കം കാരണം റെയില്‍ ഗതാഗതം പലയിടത്തും നിര്‍ത്തി വച്ചിരിക്കുകയാണ്. കൊടുങ്കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീഴുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ വീടുകളിലുള്ള ആളുകളെ കുടിയൊഴിപ്പിച്ചിട്ടുണ്ട്. അപകടസാധ്യത ഉള്ളതിനാലാണ് തെക്കന്‍ ഇംഗ്ലണ്ടിലെ സ്കൂളുകള്‍ അടച്ചത്. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു.നിലവില്‍ മെറ്റ് ഓഫിസ് ആംബര്‍ മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും സതേണ്‍ ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ ഇന്ന് അര്‍ധരാത്രി വരെ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ട്. ഇവിടങ്ങളില്‍ മെറ്റ് ഓഫിസിന്റെ യെല്ലോ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.
ഹള്‍ മുതല്‍ അബര്ഡീന് വരെയുള്ള ഭാഗങ്ങളില്‍ നാളെ രാവിലെ 6 മണി വരെ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉണ്ട്. ഇംഗ്ലണ്ടിലുടനീളം79 വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ ഇതിനോടകം എന്‍വയോണ്‍മെന്റ് ഏജന്‍സി നല്‍കിയിട്ടുണ്ട്.
മോശം കാലാവാസ്ഥയെ തുടര്‍ന്ന് ഡോവര്‍ തുറമുഖത്ത് നിന്ന് വിനോദ സഞ്ചാരികളെ തിരിച്ച് അയച്ചു. മിക്കയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.കാറ്റില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ജഴ്സി ദ്വീപുകളില്‍ ഡസന്‍ കണക്കിന് ആളുകളെ ഒറ്റരാത്രികൊണ്ട് ഹോട്ടലുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. നിലവില്‍ യുകെയില്‍ ഉടനീളം 20,000 വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായാണ് പുറത്തു വരുന്ന വിവരങ്ങള്‍ .
ട്രെയിന്‍, വിമാനങ്ങള്‍, ഫെറികള്‍ എന്നിവ കാലതാമസം നേരിടുന്നതും, റദ്ദാക്കുന്നതും ശനിയാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. ഈയാഴ്ച യുകെയില്‍ കാലാവസ്ഥ കൂടുതല്‍ മോശമാകുന്ന സാഹചര്യമാണുള്ളത്.
തീരമേഖലയില്‍ യാത്ര ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്നത് കണ്ടാല്‍ ഇതിലൂടെ ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.