ബെംഗളൂരു: ഒരു കൊലപാതക കേസിലെ ഒരേയൊരു ദൃക്സാക്ഷിയായ യുവതി സംഭവം നടന്നു രണ്ടു മണിക്കൂറിനുള്ളിൽ ആത്മഹത്യ ചെയ്യുക.
പ്രതിയെന്നു സംശയിക്കുന്ന ആൾ മുന്നിൽ നിൽക്കുമ്പോഴും തെളിവുകളുടെ അഭാവത്തിൽ അയാളെ അറസ്റ്റ് കഴിയാതെ വരിക. കാരണം, കോടതിയിലെത്തിയാൽ തെളിവുകൾ ഇല്ലാത്തതിനാൽ അയാൾ ഊരിപ്പോരുമെന്ന് ഉറപ്പ്.കീറാമുട്ടിയായ കേസിനു മുന്നിൽ പതറി നിൽക്കുകയായിരുന്നു ബെംഗളൂരു പൊലീസ്. അപ്പോഴാണ് മറ്റൊരു കച്ചിത്തുരുമ്പ് അവർക്കുമുന്നിൽ തെളിഞ്ഞത്– ദൃക്സാക്ഷി മരിക്കുന്നതിനു തൊട്ടുമുൻപ് തന്റെ ബന്ധുവിനോടു ഫോണിൽ പറഞ്ഞ വാക്കുകൾ.
‘നെമോ മോരിറ്റുറസ് പ്രെസ്യുമിറ്റർ മെന്റയർ’ എന്ന നിയമതത്വം വഴി, അത് യുവതിയുടെ മരണമൊഴിയായി കണക്കാക്കിയാണ് പ്രതിക്കു കോടതി ശിക്ഷ വിധിച്ചത്.
സംഭവം ഇങ്ങനെ 2017 ജനുവരി 13 ന് ബെംഗളൂരുവിലായിരുന്നു കൊലപാതകം. പഞ്ചായത്ത് വികസന വകുപ്പ് ഓഫിസറായ ശ്രുതി ഗൗഡ(33)യും കാമുകൻ അമിത് കേശവമൂർത്തി(35) യും ആചാര്യ എൻജിനീയറിങ് കോളജിനു സമീപം കാറിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
രണ്ടു കുട്ടികളുടെ മാതാവായ ശ്രുതിക്ക് ആരുമായോ അടുപ്പമുണ്ടെന്നു സംശയിച്ചിരുന്ന ഭർത്താവ് രാജേഷ് ഗൗഡ അവരുടെ കാറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചിരുന്നു. ശ്രുതിയെ പല തവണ ഫോണിൽ വിളിച്ചിട്ടും ലഭിക്കാത്തതിനാൽ ജിപിഎസ് ട്രാക്കർ വഴി ശ്രുതിയുടെ കാർ ട്രാക്ക് ചെയ്ത് കോളജിനു മുന്നിലെത്തിയ രാജേഷ് അവരെ ഒരുമിച്ചു കണ്ടു.
തുടർന്ന് ശ്രുതിയും രാജേഷും തമ്മിൽ വാക്കു തർക്കമുണ്ടായി. വഴക്കിനിടയിൽ കയറിയ അമിത്തിനെ രാജേഷ് വെടിവച്ചു കൊലപ്പെടുത്തി. രണ്ടു മണിക്കൂറിനു ശേഷം ശ്രുതി ആത്മഹത്യ ചെയ്തു. ആൺകുഞ്ഞിന് ജന്മം നൽകാത്തവളെന്ന് പഴി, സംശയരോഗം പത്താം ക്ലാസിൽ 94 ശതമാനം മാർക്ക് നേടിയ മിടുക്കിയായ വിദ്യാർഥിനിയായിരുന്നു ശ്രുതി.
2004 ഫെബ്രുവരിയിൽ, ഒന്നാം വർഷ ഡിഗ്രി പഠനകാലത്താണ് രാജേഷ് ഗൗഡയുമായുള്ള വിവാഹം. ആ സമയത്ത് രാജേഷ് തൊഴിൽരഹിതനായിരുന്നു. ഡിഗ്രി രണ്ടാം വർഷം ശ്രുതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. കുടുംബത്തിൽ ഉത്തരവാദിത്തങ്ങൾ ഏറിയെങ്കിലും പഠനം നിർത്താൻ ശ്രുതി തയാറായില്ല.
അവർ വിദൂരവിദ്യാഭ്യാസത്തിലൂടെ പിജി പൂർത്തിയാക്കി. ഈ സമയത്തും തൊഴിൽരഹിതനായിരുന്ന രാജേഷ് ഭാര്യയുമായി ചെറിയ കാര്യങ്ങളിൽ പോലും വഴക്കിടാനും അവർക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നു സംശയിക്കാനും തുടങ്ങി. ശ്രുതി ഇതിനിടെ സർക്കാർ പരീക്ഷ പാസാവുകയും പഞ്ചായത്ത് വികസന ഓഫിസറായി(പിഡിഒ) ബസവനഹള്ളി ഗ്രാമപഞ്ചായത്തിൽ ജോലിക്കു കയറുകയും ചെയ്തു.
2011 ൽ അവർക്ക് ഒരു പെൺകുഞ്ഞു കൂടി ജനിച്ചു. എന്നാൽ ആൺകുഞ്ഞ് ജനിക്കാത്തതിൽ രാജേഷ് ശ്രുതിയെ നിരന്തരം പഴിചാരിക്കൊണ്ടിരുന്നു. മാതാപിതാക്കളിൽനിന്ന് ശ്രുതിയുടെ ഓഹരി വാങ്ങിയെടുക്കാനും നിർബന്ധിക്കാൻ തുടങ്ങി. എല്ലാ മാസവും ശ്രുതിയുടെ ശമ്പളം കൈക്കലാക്കുകയും യാതൊരു നിയന്ത്രണവുമില്ലാതെ ചെലവാക്കുകയും ചെയ്തു.
അമിത് ജീവിതത്തിലേക്ക് ബെംഗളൂരുവിൽ അത്യാവശ്യം അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു അമിത് കേശവമൂർത്തി. ബെംഗളൂരു കെഎൽഇ ലോ കോളജ്, സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ സർവകലാശാല എന്നിവിടങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കി ബെംഗളൂരുവിൽ സ്വതന്ത്ര അഭിഭാഷകനായി പ്രവർത്തിക്കുകയായിരുന്നു.
2006ൽ രഞ്ജിത എന്ന യുവതിയെ വിവാഹം ചെയ്തു. ഇരുവർക്കും ഒരു മകനുണ്ട്. 2016 ജൂലൈയിലാണ് അമിത് ശ്രുതിയെ ആദ്യമായി കാണുന്നത്. അന്ന് ടി ബെഗൂർ വില്ലേജിലെ പിഡിഒ ആയിരുന്നു ശ്രുതി. അവിടെനിന്ന് ഗോല്ലഹള്ളി ഗ്രാമപഞ്ചായത്തിലേക്കു മാറാൻ ശ്രുതിയെ സഹായിച്ചത് അമിത്താണ്. ബെഗൂർ വിട്ടെങ്കിലും ഇരുവരും ഫെയ്സ്ബുക്, വാട്സാപ് എന്നിവയിലൂടെ ബന്ധം തുടർന്നു.
പിന്നീട് ഇരുവരും പ്രണയത്തിലായെന്നും പൊലീസ് അറിയിച്ചു. 2016ൽ അമിത്തിന്റെ ഭാര്യ രഞ്ജിത ഇരുവരുടെയും ബന്ധത്തെ കുറിച്ച് അറിയുകയും ഇത് ശ്രുതിയുടെ ഭർത്താവ് രാജേഷിനെ ഫെയ്സ്ബുക് ചാറ്റിലൂടെ അറിയിക്കുകയും ചെയ്തു.
ശ്രുതിയും അമിത്തും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ചാറ്റുകളും രാജേഷിനു കൈമാറി. രാജേഷ് ഇതിന്റെ പേരിൽ ശ്രുതിയുമായി വഴക്കിട്ടെങ്കിലും പിന്നീട് നടന്ന ചർച്ചയിൽ കാര്യങ്ങൾ ഒത്തുതീർപ്പിലത്തി. എന്നാൽ ശ്രുതിയിൽ സംശയം അവശേഷിച്ച രാജേഷ് അവരുടെ കാറിൽ രഹസ്യമായി ജിപിഎസ് ട്രാക്കർ ഘടിപ്പിക്കുകയും ശ്രുതിയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്തു.
നെഞ്ചു പിളർന്ന് വെടിയൊച്ച, താങ്ങാനാകാതെ ശ്രുതി 2017 ജനുവരി 13ന്, സംക്രാന്തി ഉത്സവത്തിന് തലേദിവസം, ഉച്ചയ്ക്കു ശേഷം എത്താം എന്നു പറഞ്ഞ് ശ്രുതി കാറുമായി വീട്ടിൽനിന്ന് ഇറങ്ങി. രാജേഷ് മൂത്ത മകളെ സ്കൂളിൽനിന്നു കൂട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശ്രുതിയെ കണ്ടില്ല.
രാജേഷ് അയാളുടെ പിതാവ് ഗോപാലകൃഷ്ണൻ ജേലി നോക്കിയിരുന്ന കർണാടക പഞ്ചായത്ത് പരിഷത്തിൽ പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. രാജേഷ് പല തവണ ശ്രുതിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ജിപിഎസ് നോക്കിയപ്പോൾ ശ്രുതി ആചാര്യ കോളജിനു സമീപത്തുണ്ടെന്ന് മനസ്സിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.