റബ്ബർ ബോർഡ് ആസ്ഥാനത്ത് പ്രതിഷേധ പരിപാടിക്കെത്തിയ വിഎം സുധീരനെ കണക്കുകൾ നിരത്തി വെല്ലുവിളിച്ച് ബിജെപി മാധ്യമേഖല പ്രസിഡന്റും കേന്ദ്ര റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് അംഗവുമായ എൻ ഹരി.

കോട്ടയം : റബ്ബർ ബോർഡ് ആസ്ഥാനത്ത് നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് വി എം സുധീരൻ പ്രസംഗിച്ചതും ധർണ്ണയിൽ പ്രധാനമായും ഉന്നയിച്ച വിഷയവുമായ റബർ നടീൽ സബ് സിഡിയെപ്പറ്റിയാണ്.

തികച്ചും ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന പ്രസ് താവനയാണ് സുധീരനും നേതാക്കളും നടത്തിയത് കേരളത്തിൽ 25000 രൂപയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 150000 രൂപയുമാണന്നാണ് പ്രസംഗിച്ചത്.

ഞാൻ സുധീരനെ വെല്ലുവിളിക്കുകയാണ് ഇത് തെളിയിക്കാൻ സുധീരൻ പ്രധാനമന്ത്രിയായാൽ പറഞ്ഞതു സബ്സിഡിയായി കൊടുക്കാൻ സാധിക്കുമോ എന്നും റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് അംഗം കൂടിയയാ എൻ ഹരി ചോദിച്ചു.

ജനൽ വിഭാഗത്തിൽ 25000 രൂപയും പട്ടി ക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിന് 40000 രൂപയും ആണ് കേരളത്തിൽ നൽകുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 40000 രൂപയുമാണ് നൽകുന്നത്.  

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഗോത്രവർഗ്ഗ ഉന്നമനത്തിനായി ആത്മയുടെ സി എസ് ആർ ഫണ്ട് ആണ് ഉപയോഗികുന്നത് ഭാരതത്തിലെ തന്നെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളവർക്ക് ആണ് ഈ പണം ലഭിക്കുന്നത്.

ഇതിനെ ചോദ്യം ചെയ്യുന്നതുപോലും എന്തൊരു വിരോധാഭാസം ആണ്  കേരളത്തിലെ രാഷ്ട്രീയക്കാരുടെ മനോനിലയാണ് ഇത് കാണിക്കുന്നത്  യുപിഎ സർക്കാരിന്റെ സമയത്ത് യഥാക്രമം 18000 രൂപയും 25000 രൂപയും ആയിരുന്നു. ഇക്ണോമിക്ക് സർവ്വേ നടത്തി ക്‌ളേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഈ പണം നൽകുന്നതെന്നും ഹരി കൂട്ടി ചേർത്തു.

ഇന്നലെ നടന്ന ധർണ്ണയിൽ കർഷകരല്ല പങ്കെടുത്തത് രാഷ്ട്രീയ പരിപാടിയായിരുന്നു I N D I A മുന്നണിയുടെ കേരളത്തിലെ ആദ്യ പരിപാടി എന്ന് വിശേഷിപ്പിക്കാം  ആദ്യം ഇറക്കിയ നോട്ടിസിൽ കേന്ദ്ര- കേരള സർക്കാരുകൾക്കെതിരെ എന്നായിരുന്നു പിന്നീട്  അത് N C R P S ഉന്നയിക്കുന്ന ആവശ്യങ്ങൾ എന്നാക്കി.

നിരവധി ആവശ്യങ്ങളിൽ ഏറ്റവും പ്രധാനം റബ്ബറിന് അടിസ്ഥാന വില 250 ആക്കണം എന്നാണ് ഇതിന് മറുപടി പറയേണ്ടത് പരിപാടിയിൽ പങ്കെടുത്ത  തോമസ് ചാഴിക്കാടനും, സെബാസ്റ്റ്യൻ കുളത്തിങ്കലും CPI (M) CPI നേതാക്കളും ആണ്

കേന്ദ്രസർക്കാരിനോടുള്ള പ്രധാന ചോദ്യങ്ങൾ പുതുതായി വന്ന റബ്ബർ ബില്ലിലെ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം  ഏതെങ്കിലും ഒരു വിഷയം ചൂണ്ടിക്കാണിക്കാൻ അഭ്യർഥിക്കുകയാണ്

സമരം നടത്തിയ N CR P S അടക്കം കൊമേഷ്യൽ മിനിസ്ട്രിയുടെ അണ്ടർ സെക്രട്രറി യുമായി നിങ്ങൾ ചർച്ച നടത്തിയതല്ലേ ? അതിനുമിനിട്സും ഉണ്ട് അന്ന് ഇല്ലാത്ത കുഴപ്പം ഇന്ന് എങ്ങനെ ഉണ്ടായി..?

റബ്ബർ ബോർഡിന്റെ സ്വയംഭരണാധികാരം നിലനിർത്തുക. മാറ്റിയതായി ഇതുവരെ പറഞ്ഞിട്ടില്ല. നിങ്ങൾക്ക് ഉത്തരവ് ലഭിച്ചെങ്കിൽ കൊണ്ടുവരു എന്നും ഹരി സുധീരനെ വെല്ലുവിളിച്ചു.

റബ്ബറിന്റെ ഇറക്കുമതിയെ സംബന്ധിച്ച് ഇന്നേവരെ ഒരു സർക്കാരും ചെയ്യാത്ത തരത്തിൽ 25% ഇറക്കുമതി ചുങ്കം വർദ്ധി പിച്ചത്  ഇപ്പോൾ ഉളള കേന്ദ്ര സർക്കാരാണ്

നോട്ടിസിൽ  പിന്നീട് പറഞ്ഞിട്ടുള്ള കാര്യങ്ങൾക്ക് മറുപടി പറയാൻ ബാദ്ധ്യസ്ഥർ വേദിയിൽ ഇരിക്കുന്ന വർ തന്നെയാണെന്നും എൻ ഹരി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !