അയർലണ്ടിൽ കാരണം കാണിയ്ക്കാതെ ജോലിയിൽ പിരിച്ചുവിടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: അയർലണ്ടിൽ കാരണം കാണിയ്ക്കാതെ ജോലിയിൽ പിരിച്ചുവിടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

അയര്‍ലണ്ടില്‍ നിയമപ്രകാരമല്ലാതെ ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവാദമല്ലാതിരിക്കെയാണ് ഒരു ദിവസത്തെ പോലും നോട്ടീസ് നല്‍കാതെ പിരിച്ചുവിടല്‍ നടപടികള്‍ ചില സ്ഥാപനങ്ങള്‍ നടത്തുന്നതായി പരാതി ഉയരുന്നത്.


നിയമം അനുസരിച്ച് ഏറ്റവും ചുരുങ്ങിയത് ഒരാഴ്ച മുമ്പെങ്കിലും ലിഖിതമായ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ ജീവനക്കാരെ പിരിച്ചുവിടാനാവുകയുള്ളു. ഇത്തരം പിരിച്ചുവിടലിനുള്ള കാരണം കാണിക്കല്‍ നോട്ടീസ് ഒരു സ്ഥാപനത്തില്‍ ഒരാള്‍ ജോലി ചെയ്ത കാലാവധിയനുസരിച്ച് വ്യത്യാസപെട്ടിരിക്കുന്നു.

നിയമങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ജീവനക്കാരാണ് ,മിക്കപ്പോഴും തൊഴിലുടമകളുടെ ‘നോട്ടീസ് നല്കാതെയുള്ള ‘പിരിച്ചുവിടലിന് ഇരയാവുന്നത്.കഴിഞ്ഞ ആറു മാസങ്ങള്‍ക്കുള്ളില്‍ ഇരുപതോളം ജീവനക്കാരെ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാരണം കാണിയ്ക്കാതെ പിരിച്ചുവിട്ടിട്ടുള്ളതായി സൂചനകള്‍ വ്യക്തമാക്കുന്നു.ഇവരില്‍ അധികം പേരില്‍ നിന്നും നിര്‍ബന്ധിത രാജി എഴുതി വാങ്ങിക്കുകയായിരുന്നു.

സ്വകാര്യ ഷോപ്പുകള്‍ , നഴ്സിംഗ് ഹോമുകള്‍, എന്നിവയടക്കമുള്ള ജോലിസ്ഥലങ്ങളിലാണ് കൂടുതല്‍ നിര്‍ബന്ധിത രാജി വെയ്പ്പിക്കല്‍ നാടകം നടത്തപ്പെടുന്നത്. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അധികവും കുടിയേറ്റക്കാരും, ട്രേഡ് യൂണിയനുകളുമായി ബന്ധപ്പെടാന്‍ പോലും പ്രാപ്തിയില്ലാത്തവരുമാണ്. അത് കൊണ്ടു തന്നെ രാജി വാങ്ങി ‘ജീവനക്കാരെ ‘വഴിയാധാരമാക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ക്ക് ഭയപ്പെടേണ്ട കാര്യമില്ല എന്ന ധൈര്യവുമുണ്ട്.

വന്‍തുക മുടക്കി വിദേശത്തു നിന്നും വന്നവരില്‍ ഒട്ടേറെ പേര്‍ക്ക് ,വിശദീകരണം പോലും നല്‍കാതെ രാജി നല്‍കേണ്ട അവസ്ഥ സങ്കടകരമാണ്. കാരണമില്ലാതെ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ ,നിയമപരമായ നോട്ടീസ് നല്കാന്‍ , തൊഴിലുടമയോട് ആവശ്യപ്പെടാനുള്ള അവകാശം ജീവനക്കാരനുണ്ട്.തൃപ്തികരമായ മറുപടി നല്‍കിയിട്ടും ,തൊഴിലുടമ പിരിച്ചുവിടല്‍ നടപ്പാക്കുകയാണെങ്കില്‍ വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷനെ സമീപിക്കാവുന്നതാണ്.

Workplace Relations Commission: Home

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !