തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് നവംബർ 9ന് പുതിയ സർവ്വീസ് ആരംഭിക്കുന്നു.

ക്വാലലംപുർ-തിരുവനന്തപുരം: തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് പുതിയ സർവ്വീസ് ആരംഭിക്കുന്നു.

മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് നവംബർ 9ന് ആരംഭിക്കും. ഓസ്ട്രേലിയ, ന്യൂസിലൻഡ്, നോർത്ത് അമേരിക്ക, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കണക്ടിവിറ്റി സൗകര്യവുമുണ്ട്.

മലേഷ്യ എയർലൈൻസ് ഇതാദ്യമായാണ് തിരുവനന്തപുരത്തു നിന്ന് സർവ്വീസ് നടത്തുന്നത്. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവ്വീസിന് ഉപയോഗിക്കുക.

തുടക്കത്തിൽ ഞായർ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവ്വീസ്. രാത്രി 11 മണിക്ക് എത്തുന്ന വിമാനം അർദ്ധരാത്രി 12ന് തിരിച്ചും സർവ്വീസ് നടത്തും.

ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും, മലേഷ്യയിൽ ജോലി ചെയ്യുന്ന തെക്കൻ തമിഴ്നാട്ടുകാർക്കും ഈ സർവ്വീസ് പ്രയോജനപ്പെടും.

ഈസ്റ്റ്‌ ഏഷ്യൻ രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസ് യാത്രാസൗകര്യം വേണമെന്നത് ഏറെക്കാലമായി ഐടി കമ്പനികൾ ഉൾപ്പെടെ ഉന്നയിക്കുന്ന ആവശ്യമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !