തിരുവല്ല : വിശപ്പിനും കണ്ണീരിനും മതമില്ല എന്നും ദൈവം എല്ലാവരുടേതുമാണ് എന്നും അതിനാൽ സമൂഹ നന്മയ്ക്കായി എല്ലാവരും ചേർന്ന് പ്രവർത്തിക്കണമെന്നും പരിശുദ്ധ മാർത്തോമ മാത്യൂസ് ത്രിദീയൻ കാതോലിക്ക ബാവ പ്രസ്താവിച്ചു.
കേരളത്തിലെ സഭകളുടെ ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആസ്ഥാനമന്ദിരമായ ഡോ. ജോസഫ് മാർത്തോമ എക്യുമെനിക്കൽ സെൻററിൻ്റെ സമർപ്പണ ശുശ്രൂഷയെ തുടർന്നുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാ ബാവ.കെസിസി പ്രസിഡൻറ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി. കേണൽ പി ജോൺ വില്യം ഡോക്ടർ കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത, ഡോ. അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത,
മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, ട്രഷറർ റവ. ഡോ. എൽ ടി പവിത്ര സിംഗ്, കമ്മീഷണർ എം സി ജെയിംസ്, റവ. ഹെൻട്രി ബി ദാവീദ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.