തിരുവനന്തപുരം: ഉത്തരേന്ത്യയിൽ തിരഞ്ഞടുപ്പ് ഡ്യൂട്ടിക്കുപോയ കേരളാ പോലീസ് ഉദ്യോഗസ്ഥന്റെ പിസ്റ്റളും വെടിയുണ്ടയുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. ഇന്ത്യ റിസർവ് ബറ്റാലിയനിലുള്ള എ.എസ്.ഐ.യുടെ ബാഗാണ് തീവണ്ടിയിൽെവച്ച് നഷ്ടമായത്.
17-ന് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് അടുത്ത ഡ്യൂട്ടി സ്ഥലമായ രാജസ്ഥാനിലേക്ക് പോകുന്നതിനിടെ ജബൽപുരിൽ െവച്ചാണ് ബാഗ് നഷ്ടമായത് ശ്രദ്ധിൽപ്പെട്ടത്.അഞ്ചുദിവസമായിട്ടും തോക്കോ ബാഗോ കണ്ടെത്താനായിട്ടില്ല. പരാതി ലഭിച്ച റെയിൽവേ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബറ്റാലിയനിലുള്ള 10 ഉദ്യോഗസ്ഥർ ബാഗ് നഷ്ടപ്പെട്ടെന്ന് കരുതുന്ന സ്ഥലത്ത് പരിശോധന തുടരുകയാണ്.
ഡ്യൂട്ടിക്കു പോയവരിൽ രണ്ടുപേർ തമ്മിൽ നേരത്തേതന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് യാത്രയ്ക്കിടെയും തുടർന്നെന്നാണ് വിവരം. ഇവരിൽ ഒരാൾ മറ്റേയാളുടെ ബാഗാണെന്ന് കരുതി മൂന്നാമന്റെ ബാഗ് എടുത്തുപുറത്തേക്കിട്ടെന്ന ആരോപണമാണ് ഉയരുന്നത്.
ബാഗ് നഷ്ടമായ ദിവസം രാത്രി പത്തരവരെ ഉദ്യോഗസ്ഥരെല്ലാം ഒരു കമ്പാർട്ടുമെന്റിൽ ഒരുമിച്ചുണ്ടായിരുന്നു. പതിനൊന്നോടെ എല്ലാവരും കിടക്കാനായി അവരവരുടെ ബർത്തിലേക്ക് പോയി.
ഈ സമയത്ത് ഉദ്യോഗസ്ഥരിൽ ഒരാളുടെ കൈയിൽ ബാഗുണ്ടായിരുന്നതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇന്റലിജന്റ്‌സ് വിഭാഗവും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.